Arayanna Thooval Lyrics | അരയന്നത്തൂവല്‍ ശയനമണ്ഡപം | Agni Muhurtham Movie Songs Lyrics



അരയന്നത്തൂവല്‍ ശയനമണ്ഡപം 
അലങ്കരിക്കാം
മാതളക്കുളിര്‍ മധുചഷകം 
നിറച്ചുവയ്ക്കാം
വിരുന്നുവരാം വിളിച്ചുണര്‍ത്താം
മനസ്സിനുള്ളില്‍ മദമുണര്‍ത്താം
സുരഗാനം പാടാം 
രതിയായ് ഞാന്‍ ആടാം

അരയന്നത്തൂവല്‍ ശയനമണ്ഡപം 
അലങ്കരിക്കാം
മാതളക്കുളിര്‍ മധുചഷകം 
നിറച്ചുവയ്ക്കാം
വിരുന്നുവരാം വിളിച്ചുണര്‍ത്താം
മനസ്സിനുള്ളില്‍ മദമുണര്‍ത്താം
സുരഗാനം പാടാം 
രതിയായ് ഞാന്‍ ആടാം

ചെണ്ടുമല്ലിപ്പൂക്കള്‍ കൊണ്ടുവന്നതാരോ
നൊമ്പരത്തിപ്പൂവേ ചൊല്ലുനീ
ചേലിലൊരു ഗാനം മൂളിനൃത്തമാടാം
ചാമരവും വീശിയുറക്കാം
ഇന്ദ്രനീലക്കല്‍പ്പടവില്‍ 
ഇന്ദീവരമണ്ഡപത്തില്‍
ഇന്ദ്രനീലക്കല്‍പ്പടവില്‍ 
ഇന്ദീവരമണ്ഡപത്തില്‍
ഒന്നിനി പോരുനീ എന്നിലലിയു നീ
തളിരധര മധുനുകരു

അരയന്നത്തൂവല്‍ ശയനമണ്ഡപം 
അലങ്കരിക്കാം
മാതളക്കുളിര്‍ മധുചഷകം 
നിറച്ചുവയ്ക്കാം
വിരുന്നുവരാം വിളിച്ചുണര്‍ത്താം
മനസ്സിനുള്ളില്‍ മദമുണര്‍ത്താം
സുരഗാനം പാടാം 
രതിയായ് ഞാന്‍ ആടാം

തിരുവുടലഴകില്‍ തിരു മധുരവുമായ്
നിന്നരികില്‍ വന്നു രാഗിണി
നിറഞ്ഞമാറില്‍ നനഞ്ഞ മേനിയില്‍
തണ്ടുലഞ്ഞ താരുണ്യപ്പൂവില്‍
മുത്തമിടാന്‍ നൃത്തമാടാന്‍ 
രാസകേളി മന്ദിരത്തില്‍
മുത്തമിടാന്‍ നൃത്തമാടാന്‍ 
രാസകേളി മന്ദിരത്തില്‍
മാദകപ്പൂക്കളും ചൂടിഞാന്‍ നില്‍ക്കുന്നു
വരു അരികെ ലഹരിയുമായ്

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.