Vaasanayude Theril Lyrics In Malayalam - Vaiki Vanna Vasantham Malayalam Movie Songs Lyrics

Vaasanayude Theril Lyrics - വാസനയുടെ തേരിൽ വരികൾ


 
വാസനയുടെ തേരിൽ
വാസനയുടെ തേരിൽ
വന്നൂ വാസന്ത മലർമഞ്ജരി
ഒഴുകീ സങ്കല്പമധു നിർഝരി

സിരകളിലൊരു ദാഹം
ഒരു നവധാരാഗീതം
ആരാധ്യ വികാരം 
രാഗം രാഗം രാഗാമൃതം 
അസുലഭം അനുപമം ഇത് സഖീ

വാനിനും കടലിനും 
യൗവനമതു തുടരുകയായ്
വർണ്ണമായ് മുങ്ങിടാമാനീലിമയില്‍ 
വാനിനും കടലിനും 
യൗവനമതു തുടരുകയായ്
വർണ്ണമായ് മുങ്ങിടാമാനീലിമയില്‍ 

വണങ്ങിടുന്നു വീഥികൾ
വരും തരും പുഷ്പരാജികൾ
ഉണരും ഓരോ 
നിമിഷവുമൊരു ചിറകിൽ
പുതുമ തനിമ ഒരു മധുരിമ
അസുലഭമനുപമമിതു സഖീ

സുന്ദരം സുന്ദരം 
നിൻ  കടമിഴിലൊളിശരമതു
വന്നു വീണെൻ മനം 
നന്ദനവനമായ്
സുന്ദരം സുന്ദരം 
നിൻ  കടമിഴിലൊളിശരമതു
വന്നു വീണെൻ മനം 
നന്ദനവനമായ്
വൈകി വന്ന മാധവം
ഇതു നവരസമോഹനം
വൈകി വന്ന മാധവം
ഇതു നവരസമോഹനം
അലയും തെന്നല്‍ പാട്ടിലും ഒരു പുതുമ 
പുതുമ തനിമ ഒരു മധുരിമ 
അസുലഭം അനുപമമിത് സഖീ

വാസനയുടെ തേരില്‍ 
വാസനയുടെ തേരില്‍ 
വന്നു വാസന്ത മലര്‍ മഞ്ജരി 
ഒഴുകി സങ്കല്പ മധു നിര്‍ഝരി 
സിരകളിലൊരു ദാഹം 
ഒരു നവധാരാഗീതം 
ആരാധ്യ വികാരം 
രാഗം രാഗം രാഗാമൃതം 
അസുലഭം അനുപമം ഇത് സഖീ

No comments

Theme images by imacon. Powered by Blogger.