Chandhanashilakalil Lyrics - ചന്ദനശിലകളിൽ അമ്പിളി തഴുകിയ തീരം വരികൾ
ചന്ദനശിലകളിൽ അമ്പിളി തഴുകിയ തീരംസുന്ദര സുരഭില മാരുതനൊഴുകിയ നേരംഎന്നുമീ മണ്ണിലെ പുഷ്പകാലം വരൂഎന്നുമീ മണ്ണിലെ സ്വപ്നജാലം വരൂ
യൗവനലഹരികൾ പൂക്കളമെഴുതിയ പ്രായംചുംബനരസലയ സംഗമ രതിസുഖജാലംമണ്ണിലീ ജീവിതം നമ്മൾ പന്താടണംമണ്ണിലീ ജീവിതം നമ്മൾ കൊണ്ടാടണം
ജീവിതമുലകിൽ പായുമ്പോളുംയൗവനമുടലിൽ മേയുമ്പോഴുംനമ്മളാ വേളയിൽ നിറവീഞ്ഞാകണംനമ്മളാ വേളയിൽ നിറവീഞ്ഞാകണം
യൗവനലഹരികൾ പൂക്കളമെഴുതിയ പ്രായംസുന്ദര സുരഭില മാരുതനൊഴുകിയ നേരംമണ്ണിലീ ജീവിതം നമ്മൾ പന്താടണംഎന്നുമീ മണ്ണിലെ സ്വപ്നജാലം വരൂ
ഇണപ്പക്ഷികൾ പറക്കുന്നൊരീ നന്ദന വനിയിൽഇന്നിതൾ കൊഴിയും മലർ തുമ്പിലും മധു കിനിയുംനിറം മങ്ങിടും വെയിൽ പൂവിനും കുങ്കുമരാഗംവെൺ മുകിലേന്തും നഖപ്പാടിനും രതിമധുരംഎന്നുമീ മണ്ണിലെ പുഷ്പകാലം വരൂമണ്ണിലീ ജീവിതം നമ്മൾ കൊണ്ടാടണം
ചന്ദനശിലകളിൽ അമ്പിളി തഴുകിയ തീരംചുംബനരസലയ സംഗമ രതിസുഖജാലംഎന്നുമീ മണ്ണിലെ പുഷ്പകാലം വരൂമണ്ണിലീ ജീവിതം നമ്മൾ കൊണ്ടാടണം
മദം കൊണ്ടീടും മനസാക്ഷി തൻ അമ്പലനടയിൽപാലഭിഷേകം മിഴിത്തുമ്പിലും തിരു മധുരംവലം വെയ്ക്കുവാൻ വരും നേരമാ മണ്ഡപനടയിൽമാനസദേവീ വരം നൽകുമോ ഒരു നിമിഷംമണ്ണിലീ ജീവിതം നമ്മൾ പന്താടണംഎന്നുമീ മണ്ണിലെ സ്വപ്നജാലം വരൂ
യൗവനലഹരികൾ പൂക്കളമെഴുതിയ പ്രായംചുംബനരസലയ സംഗമ രതിസുഖജാലംമണ്ണിലീ ജീവിതം നമ്മൾ പന്താടണംമണ്ണിലീ ജീവിതം നമ്മൾ കൊണ്ടാടണം
ജീവിതമുലകിൽ പായുമ്പോളുംയൗവനമുടലിൽ മേയുമ്പോഴുംനമ്മളാ വേളയിൽ നിറവീഞ്ഞാകണംനമ്മളാ വേളയിൽ നിറവീഞ്ഞാകണം
No comments
Post a Comment