Thulavarsha Melam Lyrics In Malayalam - Ashwaradham Malayalam Movie Songs Lyrics

Thulavarsha Melam Lyrics - തുലാവര്‍ഷ മേളം വരികൾ


 
തുലാവര്‍ഷ മേളം
തുടിപ്പാട്ടിന്‍ താളം
ചെല്ലച്ചിറകുണര്‍ന്നു
പളുങ്കു ചൊരിയും അമൃതജലധാര
അവ ആയിരം പീലി നീര്‍ത്തി നിന്നേ
എന്നില്‍ അറിയാതെ ആത്മഹര്‍ഷം തന്നേ

തുലാവര്‍ഷ മേളം
നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും
തുലാവര്‍ഷ മേളം
നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും

ആരോ പാടിയ പാട്ടിന്നലകള്‍ 
തൊട്ടുണര്‍ത്തുമ്പോൾ
ആ ഗീത നാദലയമെന്‍ 
ഹൃദയം നുകരുന്നു
മദഭരിതം പ്രിയസഖിയുടെ 
മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം

ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
ഏതോ ഊഞ്ഞാലില്‍ ആടുന്നു
ഓളം തുള്ളുന്ന എന്‍ നെഞ്ചം
ഓഹോഹോ ഒന്നൊന്നായ് രാഗം പാകും
മാര്‍ഗ്ഗഴിത്താലമേന്തി വന്നേ 
എന്നില്‍ മധുമാസത്തേന്‍ 
പകര്‍ന്നു തന്നേ

ഓ തുലാവര്‍ഷ മേളം
നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും
തുലാവര്‍ഷ മേളം
നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും

കാലമേകിയ പ്രായമെന്നില്‍
തുമ്പി തുള്ളുമ്പോള്‍
ഇന്നു വരെയും പൂവിടാത്തൊരു
കവിതയുണരുന്നു
മദഭരിതം പ്രിയസഖിയുടെ 
മിഴിയുടെ ചലനം
നവപുളകം മൃദുലളിതം
പ്രിയസഖിയുടെ മൊഴിയുടെ ലയനം
തിരുമധുരം

ഏതോ തീരത്തെ തേടുന്നു
ധ്യാനം ചെയ്യും എന്‍ മൗനം
ഏതോ തീരത്തെ തേടുന്നു
ധ്യാനം ചെയ്യും എന്‍ മൗനം
ഒ ഓ...ഓരോരോ ബന്ധം സ്വന്തം
ആതിരപ്പൂ ചൊരിഞ്ഞു 
നിന്നേ മുന്നില്‍
അനുരാഗപ്പൊട്ടു കുത്തി തന്നേ

തുലാവര്‍ഷ മേളം
നനയും നനയും
തുടിപ്പാട്ടിന്‍ താളം
കുളിരും കുളിരും
ആഹാ ആഹഹാഹാ
ആഹാ

No comments

Theme images by imacon. Powered by Blogger.