Odi Vaa Katte Lyrics In Malayalam - Idimuzhakkam Malayalam Movie Songs Lyrics

Odi Vaa Katte Lyrics - ഓടി വാ കാറ്റേ വരികൾ


 
ഓടി വാ കാറ്റേ പാടി വാ
ഓടി വാ കാറ്റേ പാടി വാ

ചിങ്ങപ്പൂ കൊയ്തല്ലോ
മംഗല്യകതിരല്ലോ
തീ തിന്നും പുലയന്റെ
തൂവേർപ്പിൻ മുത്തല്ലോ

ഉതിരും നെന്മണി 
കനവിൻ കതിർമണി
കരളിൻ കുളിർമണി
പൊലിയോ പൊലി പൊലി

താളം തന്നേ പോ 
നീ മേളം തന്നേ പോ 
പൂങ്കാറ്റേ കതിരു ഞങ്ങടെ പതം 
പിന്നെ പതിരു നിന്റെ പതം
കൊണ്ടേ പോ 
കാറ്റേ നീ കൊണ്ടേ പോ

താളം തന്നേ പോ 
നീ മേളം തന്നേ പോ 
പൂങ്കാറ്റേ കതിരു ഞങ്ങടെ പതം 
പിന്നെ പതിരു നിന്റെ പതം
കൊണ്ടേ പോ 
കാറ്റേ നീ കൊണ്ടേ പോ

ഇടവപ്പാതി മദമടങ്ങി
ഇവിടെ പൊൻ വെയിൽ തോരണം
ഇവിടെ പൊൻ വെയിൽ തോരണം
വയൽ വരമ്പു മുടിയൊതുക്കി
വയൽ വരമ്പു മുടിയൊതുക്കി
പുതിയ പൂവുകൾ ചൂടുവാൻ ആ
മണവും കൊണ്ടേ പോ 
കാറ്റേ നീ കൊണ്ടേ പോ 
കാറ്റേ നീ കൊണ്ടേ പോ

താളം തന്നേ പോ 
നീ മേളം തന്നേ പോ 
പൂങ്കാറ്റേ കതിരു ഞങ്ങടെ പതം 
പിന്നെ പതിരു നിന്റെ പതം
കൊണ്ടേ പോ 
കാറ്റേ നീ കൊണ്ടേ പോ

ചിങ്ങപ്പൂ കൊയ്തല്ലോ
മംഗല്യകതിരല്ലോ
തീ തിന്നും പുലയന്റെ
തൂവേർപ്പിൻ മുത്തല്ലോ

ഉതിരും നെന്മണി 
കനവിൻ കതിർമണി
കരളിൻ കുളിർമണി
പൊലിയോ പൊലി പൊലി

No comments

Theme images by imacon. Powered by Blogger.