Poove Oru Manimutham Lyrics - Kayyethum Doorathu Movie Songs Lyrics

Poove Oru Manimutham Lyrics In Malayalam - പൂവേ ഒരു മഴമുത്തം വരികൾ


 
പൂവേ ഒരു മഴമുത്തം 
നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം 
നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു 
നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു 
അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ 
മുരളികയിൽ ഏതോ ഗാനം

പൂവേ ഒരു മഴമുത്തം 
നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം 
നിൻ കാതിൽ കുതിർന്നുവോ

ഓരോരോ വാക്കിലും 
നീയാണെൻ സംഗീതം
ഓരോരോ നോക്കിലും 
നൂറല്ലോ വർണ്ണങ്ങൾ
ജീവന്റെ ജീവനായ് 
നീയെന്നെ പുൽകുമ്പോൾ
രാവെല്ലാം രാവാകും 
പൂവെല്ലാം പൂവാകും
ഹൃദയമന്ദാരമല്ലേ നീ
ഹൃദയമന്ദാരമല്ലേ നീ
മധുരമാം ഓർമ്മയല്ലേ
പ്രിയ രജനി പൊന്നമ്പിളിയുടെ 
താഴമ്പൂ നീ  ചൂടുമോ

പൂവേ ഒരു മഴമുത്തം 
നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം 
നിൻ കാതിൽ കുതിർന്നുവോ

കാലൊച്ച കേൾക്കാതെ 
കനകതാരമറിയാതെ
കൺപീലി തൂവലിൽ 
മഴനിലാവ് തഴുകാതെ
നിൻ മൊഴി താൻ  മുത്തൊന്നും 
വഴി നീളെ പൊഴിയാതെ
നിൻ കാൽക്കൽ ഇളമഞ്ഞിൽ 
വല്ലരികൾ പിണയാതെ

ഇതൾ മഴത്തേരിൽ വരുമോ നീ
ഇതൾ മഴത്തേരിൽ വരുമോ നീ
മണിവള കൊഞ്ചലോടെ
ഒരു നിമിഷം തൂവൽതളികയിൽ
ഓർമ്മക്കായ് നീ നൽകുമോ

പൂവേ ഒരു മഴമുത്തം 
നിൻ കവിളിൽ പതിഞ്ഞുവോ
തേനായ് ഒരു കിളിനാദം 
നിൻ കാതിൽ കുതിർന്നുവോ
അറിയാതെ വന്നു തഴുകുന്നു 
നനവാർന്ന പൊൻ കിനാവ്
അണയാതെ നിന്നിൽ എരിയുന്നു 
അനുരാഗമെന്ന നോവ്
ഉണരുകയായ് ഉയിരുയിരിൻ 
മുരളികയിൽ ഏതോ ഗാനം

പൂവേ ഒരു മഴമുത്തം 
നിൻ കവിളിൽ പതിഞ്ഞുവോ

No comments

Theme images by imacon. Powered by Blogger.