Oru Mazha Pakshi Padunnu Lyrics - Kuberan Movie Songs Lyrics

Oru Mazha Pakshi Padunnu Lyrics In Malayalam - ഒരു മഴപ്പക്ഷി പാടുന്നൂ വരികൾ 


 
വെണ്ണിലാ പാടം കൊയ്യാൻ 
പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ 
നിന്റെ ചെറുവിരൽ
കതിരരിയണഅരിവാളെവിടെ 
കുടകിൽ പുത്തരിയായ്

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു

വെണ്ണിലാ പാടം കൊയ്യാൻ 
പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ 
നിന്റെ ചെറുവിരൽ
കതിരരിയണഅരിവാളെവിടെ 
കുടകിൽ പുത്തരിയായ്

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു

പ്രാവു പോലെ കുറു കുറുകയാണീ 
പൂവണിഞ്ഞ നെഞ്ചം
ഒരു കാറ്റു  വന്നു കരൾ പൊതിയുകയാണീ 
കാട്ടുകാവൽ മാടം
ഒരു മാമയിലിൻ ചെറുപീലി കണക്കിനി
ഈ വഴിവക്കിലെയിത്തിരി മണ്ണിതിൽ
എന്റെ മനസ്സു പൊഴിഞ്ഞു കിടക്കുകയാണ്
ആഷാഡം പോയല്ലോ 
ആകാശം പൂത്തല്ലോ 
ആഘോഷം വന്നല്ലോ 

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു

വെണ്ണിലാ പാടം കൊയ്യാൻ 
പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ 
നിന്റെ ചെറുവിരൽ
കതിരരിയണഅരിവാളെവിടെ 
കുടകിൽ പുത്തരിയായ്

ദൂരെ ദൂരെയൊരു മരതകമേഘം 
മാഞ്ഞു മാഞ്ഞു പോകെ
ഞാൻ കാത്തു നിന്ന കണിമലരിലെ 
മൊട്ടും കാറ്റു കൊണ്ടു പോകെ
ഒരു കൊയ്ത്തിനു വന്ന
വസന്ത പതംഗമിതെന്റെ 
മനസ്സിലെ ഉത്സവസന്ധ്യയിൽ
അമ്പിളി പോലെ വിളങ്ങിയതിന്നലെയോ

മാനത്തെ മാമ്പൂവും 
മാറത്തെ തേൻ കൂടും 
നീയെന്തേ  തൊട്ടില്ല

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
മുറിവെഴും നെഞ്ചുമായ് ഈ രാവിൽ
ഒരു നേർത്ത തെന്നലതു കേട്ടില്ല
സഖി മൂകസന്ധ്യയുടെ ഗാനം

ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു
ഒരു മഴപ്പക്ഷി പാടുന്നൂ
ചെറുമുളം തണ്ടു മൂളുന്നു

വെണ്ണിലാ പാടം കൊയ്യാൻ 
പൂവണി പെണ്ണേ വായോ
തെന്നലേ തെന്നലേ 
നിന്റെ ചെറുവിരൽ
കതിരരിയണഅരിവാളെവിടെ 
കുടകിൽ പുത്തരിയായ്

No comments

Theme images by imacon. Powered by Blogger.