Vasantharavin Kilivathil Lyrics - Kayyethum Doorathu Movie Songs Lyrics

Vasantharavin Kilivathil Lyrics In Malayalam - വസന്തരാവിൻ കിളിവാതിൽ വരികൾ


 
സഗരി ഗമ പമപ
മപസ സ നിധമ
മപപ മ ഗരിഗ
ഗമപ മഗരിസ 

വസന്തരാവിൻ കിളിവാതിൽ 
തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ 
വിരിഞ്ഞ പൂവുകളോ

വസന്തരാവിൻ കിളിവാതിൽ 
തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ 
വിരിഞ്ഞ പൂവുകളോ

ഒരു നേരറിഞ്ഞു പറയാൻ 
ഈ രാവു തന്നെ മതിയോ
മിഴികൊണ്ടു നമ്മൾ തമ്മിൽ 
മൊഴിയുന്ന വാക്കു മതിയോ 

വസന്തരാവിൻ കിളിവാതിൽ 
തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ 
വിരിഞ്ഞ പൂവുകളോ

താരിളം കിളി നീയായാൽ ഞാൻ 
വർണ്ണ മേഘമാകും
തങ്കമായ് നീ വന്നാലോ ഞാൻ 
താലിമാല പണിയും
ശ്രുതിയായ് സ്വരമായ്
നിൻ സ്നേഹ വീണയിലെന്റെ വിരലുകൾ
ദേവരാഗം നേദിക്കും

പാതിരാമലർ വിരിയുമ്പോൾ 
എന്റെ മോഹമുണരും
കൂവളം കിളി വെറുതെ നിൻ
പേരെടുത്തു പറയും
അറിയാൻ നിറയാൻ
ഇനിയേഴു ജന്മവും എന്റെയുള്ളിലെ
ദേവദൂതികയല്ലേ നീ

വസന്തരാവിൻ കിളിവാതിൽ 
തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ 
വിരിഞ്ഞ പൂവുകളോ

ഒരു നേരറിഞ്ഞു പറയാൻ 
ഈ രാവു തന്നെ മതിയോ
മിഴികൊണ്ടു നമ്മൾ തമ്മിൽ 
മൊഴിയുന്ന വാക്കു മതിയോ 

വസന്തരാവിൻ കിളിവാതിൽ 
തുറന്നതാരാണ്
വിളക്കുവെയ്ക്കും താരകളോ 
വിരിഞ്ഞ പൂവുകളോ

No comments

Theme images by imacon. Powered by Blogger.