Parayatha Mozhikal Than Lyrics - Ente Hridayathinte Udama Movie Songs Lyrics

Parayatha Mozhikal Than Lyrics In Malayalam - പറയാത്ത മൊഴികൾ‌തൻ വരികൾ


 
പറയാത്ത മൊഴികൾ‌തൻ
ആഴത്തിൽ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം

പറയാത്ത മൊഴികൾ‌തൻ
ആഴത്തിൽ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം

ഒരുകുറി പോലും
നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാൻ നീ ചൊന്നതില്ല
ഒരുകുറി പോലും
നിനക്കായ് മാത്രമായ്
ഒരു പാട്ടു പാടാൻ നീ ചൊന്നതില്ല
പറയാം ഞാൻ ഭദ്രേ
നീ കേൾക്കുവാനല്ലാതെ
ഒരു വരി പോലും ഞാൻ പാടിയില്ല

തളിരടി മുള്ളേറ്റുനൊന്തപോലെ
മലർപുടവത്തുമ്പെങ്ങോ തടഞ്ഞപോലെ
വെറുതേ വെറുതെ നടിക്കാതെൻ
അരികിൽ നിന്നൂ
മോഹിച്ചൊരു മൊഴി കേൾക്കാൻ 
നീ കാത്തു നിന്നൂ

പറയാത്ത മൊഴികൾ‌തൻ
ആഴത്തിൽ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം

തുടുതുടെ വിരിയുമീ 
ചെമ്പനീർ പുഷ്‌പമെൻ
ഹൃദയമാണതു നീ എടുത്തു പോയി
തരളമാം മൊഴികളാൽ 
വിരിയാത്ത സ്നേഹത്തിൻ
പൊരുളുകൾ നീയതിൽ വായിച്ചുവോ

പറയാത്ത മൊഴികൾ‌തൻ
ആഴത്തിൽ മുങ്ങിപ്പോയ്
പറയുവാനാശിച്ചതെല്ലാം
നിന്നോടു പറയുവാനാശിച്ചതെല്ലാം

No comments

Theme images by imacon. Powered by Blogger.