Piranna Mannil Lyrics - Onnaman Movie Song Lyrics

Piranna Mannil Lyrics In Malayalam - പിറന്ന മണ്ണില്‍ വരികൾ


 
പിറന്ന മണ്ണില്‍ നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്
തമസ്സേ അകലൂ ഉഷസ്സായ് ഉണരൂ
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ
താ തെയ്യം താളമായ്

മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചനഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വല ജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ
മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചനഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വല ജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ
സംഗീതം സാന്ദ്രമായ്
സായാഹ്നം സാക്ഷിയായ്

പിറന്ന മണ്ണില്‍ നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്
തമസ്സേ അകലൂ ഉഷസ്സായ് ഉണരൂ
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ
താ തെയ്യം താളമായ്

തീവെയിലില്‍ പന്തലിക്കും
ആല്‍മരമായ്‌ നാമുയരും
ഇരുളിന്റെ കൂടാരം നമ്മള്‍ തകര്‍ക്കും
നമ്മള്‍ തകര്‍ക്കും
അഗ്നിനാളമലയടിക്കും 
വന്‍കടലായ് നാം പടരും
പുതിയൊരു നീതിക്കായ് 
നമ്മള്‍ പൊരുതും
നമ്മൾ പൊരുതും

മണിഗോപുര ശിഖരങ്ങള്‍ 
മന്ത്രനിലാമാളികകൾ
എല്ലാം നാം നേടിയെടുക്കും
രക്തം തിളക്കട്ടെ ഗര്‍വ്വം നിലക്കട്ടെ
ഭേരിപടഹങ്ങളെങ്ങും മുഴങ്ങട്ടെ
ആത്മാവില്‍ നിത്യമാം 
സ്നേഹം തുളുമ്പട്ടെ
ഒന്നാമനായി നീ എന്നും ജയിക്കട്ടെ
രക്തം തിളക്കട്ടെ ഗര്‍വ്വം നിലക്കട്ടെ
ഭേരിപടഹങ്ങളെങ്ങും മുഴങ്ങട്ടെ
ആത്മാവില്‍ നിത്യമാം 
സ്നേഹം തുളുമ്പട്ടെ
സംഗീതം സാന്ദ്രമായ്
സായാഹ്നം സാക്ഷിയായ്

പിറന്ന മണ്ണില്‍ നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്
തമസ്സേ അകലൂ ഉഷസ്സായ് ഉണരൂ
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ
താ തെയ്യം താളമായ്

വേദനതന്‍ വേദമന്ത്രം 
ആഹൂതിയായ് ചെയ്തു നമ്മള്‍
മനസ്സിന്റെ യാഗാഗ്നിയില്‍ 
എരിയുമ്പോഴും എരിയുമ്പോഴും
തപസ്സിരുന്നാദിമുതല്‍ 
തത്വശാസ്ത്രമുരുവിട്ടു നാം
ചതിയുടെ വന്‍ചുഴിയില്‍ 
വീഴുമ്പോഴും വീഴുമ്പോഴും
ഉയിരിന്‍ ചുടുമരുമണലില്‍ 
എള്ളോളം തളരാതെ
ഒന്നായ് നാം മുന്നേറിടും

സത്യം ജയിക്കട്ടെ ധര്‍മ്മം നയിക്കട്ടെ
നിത്യം ഭജിക്കുമീ തത്വം ഗ്രഹിക്കട്ടെ
വിശ്വം നടുങ്ങുമീ ഉഷ്ണപ്രവാഹത്തില്‍
ഒന്നാമനായി നീ എന്നും ജയിക്കട്ടെ
സത്യം ജയിക്കട്ടെ ധര്‍മ്മം നയിക്കട്ടെ
നിത്യം ഭജിക്കുമീ തത്വം ഗ്രഹിക്കട്ടെ
വിശ്വം നടുങ്ങുമീ ഉഷ്ണപ്രവാഹത്തില്‍
ഒന്നാമനായി നീ എന്നും ജയിക്കട്ടെ
സംഗീതം സാന്ദ്രമായ് 
സായാഹ്നം സാക്ഷിയായ്

പിറന്ന മണ്ണില്‍ നിന്നുയര്‍ന്നു പൊങ്ങണം
തീപാറും സൂര്യനായ്
തമസ്സേ അകലൂ ഉഷസ്സായ് ഉണരൂ
തുറുങ്കിനുള്ളിലും തുടി മുഴങ്ങട്ടെ
താ തെയ്യം താളമായ്

മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചനഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വല ജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ
മന്ത്രം മുഴങ്ങട്ടെ പന്തം ജ്വലിക്കട്ടെ
മാനവമോചനഗാനം മുഴങ്ങട്ടെ
ഒന്നിച്ചു ചേര്‍ന്നു നാം ഉജ്ജ്വല ജ്വാലയില്‍
ഒന്നാമനായി പടര്‍ന്നു കേറട്ടെ
സംഗീതം സാന്ദ്രമായ്
സായാഹ്നം സാക്ഷിയായ്
സംഗീതം സാന്ദ്രമായ്
സായാഹ്നം സാക്ഷിയായ്
സംഗീതം സാന്ദ്രമായ്
സായാഹ്നം സാക്ഷിയായ്

No comments

Theme images by imacon. Powered by Blogger.