Padam Vanamali Lyrics - പാടാം വനമാലീ - Kakkakuyil Movie Songs Lyrics

Padam Vanamali Lyrics In Malayalam - ഒരു പാട്ടിന്‍ കാറ്റില്‍


 
ഉണ്ണിക്കണ്ണാ വായോ 
ഊഞ്ഞാലാടാൻ വായോ
അമ്മയ്ക്കൊരുമ്മ നീ 
കൊണ്ടു വായോ 
പീലിത്തിരുമുടി മാടിത്തരാം ഉണ്ണി 
ഓടക്കുഴലൂതി പാടിത്തായോ 
ആലോലം താലോലം 
താരാട്ടാം ഞാൻ നിന്നെ 
ആനന്ദശ്രീകൃഷ്ണാ ഓടിവായോ 

പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 
പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 
കുറുമൊഴി പുഴയോരം 
കിനാവിൻ കുടമുല്ല വിടരാറായ് 
അണിമുറ്റത്തൊരു കോണിൽ 
രാവിൻ മണിവിളക്കെരിയാറായ് 

ഗോപപ്പെൺകൊടിമാരുടെ 
ഓമല്‍പ്പീലിക്കനവു കവർന്നീടാം 
മായക്കാഴ്ചകളോടെ മനസ്സിലെ 
മിന്നും പൊന്നും അണിഞ്ഞീടാം 
നന്ദകിശോരാ നവനീതചോരാ 
മുരളിയിലൊരു ചെറു നറുമൊഴി അരുളുക 

പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 

കാൽത്തള കേട്ടൂ ഞാൻ 
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ 
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും 
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ 

പരിഭവം പറയാതെ എൻ രാധേ 
മൃദുമന്ത്രം ജപിച്ചാട്ടേ 
മധുരയ്ക്കു വരും നേരം 
തൃപ്പാദം മിഴി തൊട്ടു തൊഴുതാട്ടെ 
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും 
വെണ്ണ കവർന്നു മറഞ്ഞവനല്ലേ 
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും 
വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ 
മതി മതി ഇനി മതി നിൻ മറിമായം   
പാടാം ഇനിയൊരു ലോലപല്ലവി 

പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 
കുറുമൊഴി പുഴയോരം 
കിനാവിൻ കുടമുല്ല വിടരാറായ് 

യമുനാ കല്യാണി മധുരാഗ വരവാണി 
പ്രിയമേറും സുമവേണി വീണാപാണി

കരിമിഴി കലങ്ങാതെ എന്‍ പൊന്നേ
മണിച്ചുണ്ടൊന്നിടറാതെ
കുഞ്ഞു കുഞ്ഞു വികൃതികളില്‍
മനസ്സിന്‍ കണ്ണുപൊത്തിക്കളിയല്ലേ
പൈക്കളെ മേച്ചുവരും പെണ്ണാളിന്‍
പാല്‍ക്കുടമുടച്ചില്ലേ
പളുങ്കണിക്കുളക്കടവില്‍ തിളങ്ങും
പട്ടുചേലയെടുത്തില്ലേ

യദുകുലഗോപികമാരുടെ കവിളില്‍
നഖമുനയെഴുതിയതറിയുകയില്ലേ
യദുകുലഗോപികമാരുടെ കവിളില്‍
നഖമുനയെഴുതിയതറിയുകയില്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ
മതി മതി ഇനിമതി നിൻ മറിമായം..

പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 
പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 
കുറുമൊഴി പുഴയോരം 
കിനാവിൻ കുടമുല്ല വിടരാറായ് 
അണിമുറ്റത്തൊരു കോണിൽ 
രാവിൻ മണിവിളക്കെരിയാറായ് 

ഗോപപ്പെൺകൊടിമാരുടെ 
ഓമല്‍പ്പീലിക്കനവു കവർന്നീടാം 
മായക്കാഴ്ചകളോടെ മനസ്സിലെ 
മിന്നും പൊന്നും അണിഞ്ഞീടാം 
നന്ദകിശോരാ നവനീതചോരാ 
മുരളിയിലൊരു ചെറു നറുമൊഴി അരുളുക 

പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 

No comments

Theme images by imacon. Powered by Blogger.