Oru Pattin Kattil Lyrics - ഒരു പാട്ടിന്‍ കാറ്റില്‍ - Dubai Movie Songs Lyrics

Oru Pattin Kattil Lyrics In Malayalam - ഒരു പാട്ടിന്‍ കാറ്റില്‍


 
മേരേസനം മേരിസനം

ഒരു പാട്ടിന്‍ കാറ്റില്‍ 
മുകിലാമ്പല്‍ കൂട്ടില്‍
ഒരു മഞ്ഞിന്‍ കുളിരായി 
നീ പൊഴീയൂ
പകല്‍സ്വപ്നം കാണും 
പുതുരാവായി നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ
പകല്‍സ്വപ്നം കാണും 
പുതുരാവായി നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ

മേരിസനം ഓ മേരിസനം

ഒരു പാട്ടിന്‍ കാറ്റില്‍ 
മുകിലാമ്പല്‍ കൂട്ടില്‍
ഒരു മഞ്ഞിന്‍ കുളിരായി 
നീ പൊഴീയൂ

മാരിവില്ലൂഞ്ഞാലാടാന്‍ 
താമര പൂന്തേനുണ്ണാന്‍
താണിരുന്നാടാന്‍ പോരു ചാരേ ഹോയ്
പാതിരാ നക്ഷത്രങ്ങള്‍ 
പൂമുടിത്തുമ്പില്‍ ചൂടാം
വാരിളം തിങ്കള്‍ പോറ്റും മാനേ
പുന്നാരച്ചില്ലുള്ളൊരു പൂവാലി പ്രാവേ
ആരാരും കാണാതൊരു 
പൂണാരം ചാര്‍ത്താം
എന്റെ കിനാച്ചിമിഴുള്ളിലൊളിച്ചൊരു 
മുത്താരമ്മുത്തേ

പകല്‍സ്വപ്നം കാണും 
പുതുരാവായി നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ

മേരിസനം ഓ മേരിസനം

ജാലകച്ചില്ലിന്‍ ചാരെ 
പാലലത്തെന്നല്‍ പേലെ
പാളിനിന്നെന്നെ നോക്കി 
പാടി ഹോയ്
ഇത്തിരിത്തൂവല്‍ ചിക്കും 
തിത്തിരിപ്പക്ഷി നീയെന്‍
ചിത്തിരച്ചില്ലത്തുമ്പില്‍ പാറീ 

എങ്ങും ഞാന്‍ കാണുന്നു 
പൂമാസക്കാലം
എങ്ങും ഞാന്‍ തേടുന്നു 
നീ മൂളും ഗീതം
എന്റെ മനസ്സിലെ 
മച്ചകവാതിലില്‍ മുട്ടിയ പൂങ്കാറ്റേ
പകല്‍സ്വപ്നം കാണും 
പുതുരാവായി നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ

ഒരു പാട്ടിന്‍ കാറ്റില്‍ 
മുകിലാമ്പല്‍ കൂട്ടില്‍
ഒരു മഞ്ഞിന്‍ കുളിരായി 
നീ പൊഴീയൂ 
ഒരു പാട്ടിന്‍ കാറ്റില്‍ 
മുകിലാമ്പല്‍ കൂട്ടില്‍
ഒരു മഞ്ഞിന്‍ കുളിരായി 
നീ പൊഴീയൂ 

പകല്‍സ്വപ്നം കാണും 
പുതുരാവായി നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ
പകല്‍സ്വപ്നം കാണും 
പുതുരാവായി നില്‍ക്കേ
നെഞ്ചില്‍ നീ മാത്രം നിലവേ

മേരിസനം ഓ മേരേസനം
മേരിസനം

No comments

Theme images by imacon. Powered by Blogger.