Manju Pole Lyrics - Manju Pole Lyrics Malayalam - മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ


 
മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ
മുല്ലപോലെ നിലാചില്ലപോലെ

മഞ്ഞുപോലെ മാന്‍കുഞ്ഞുപോലെ
മുല്ലപോലെ നിലാചില്ല പോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍

തന്നന്നാന നന്നന്നാ നാ
നന നന്നന്നാന നന്നന്നാന
നന്നന്നാന നന്നന്നാ 
നന്നന്നാന നന്നന്നാനോ

മുത്തുപോലെ മുളം തത്തപോലെ
മിന്നല്‍പോലെ ഇളം തെന്നല്‍ പോലെ
മഞ്ഞുപോലെ മാന്‍കുഞ്ഞു പോലെ
മുല്ലപോലെ നിലാ ചില്ലപോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍

ഇണങ്ങുന്ന മഴയോ തമ്മില്‍ 
പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ 
ദാവണി കുടമോ
 
ഇണങ്ങുന്ന മഴയോ തമ്മില്‍ 
പിണങ്ങുന്ന പുഴയോ
തളിരിട്ട ലതയോ അവള്‍ 
ദാവണി കുടമോ

മഴവില്ലിന്‍ തിടമ്പോ മദനപൂവരമ്പോ
തംബുരു ഞരമ്പോ കണ്ണില്‍ 
താമര കുറുമ്പോ
ഒരു കുട തണലില്‍ ഒതുങ്ങുന്നതാരോ

അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂപോലെ
മുത്തുപോലെ തത്ത പോലെ
മിന്നല്‍ പോലെ തെന്നല്‍ പോലെ

ഉദയത്തിന്‍ മുഖമോ എന്‍ 
ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ 
ആവണി കുളിരോ

ഉദയത്തിന്‍ മുഖമോ എന്‍ 
ഉയിരിന്റെ സുഖമോ
അലിയുന്ന ശിലയോ അവള്‍ 
ആവണി കുളിരോ

തിരതല്ലും കടലോ തിരിയിട്ട വിളക്കോ
തിലകത്തിന്‍ മുഴുപ്പോ
നിറം തിങ്കളിന്‍ വെളുപ്പോ
മറന്നിട്ട മനസ്സില്‍ മയങ്ങുന്നതാരോ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
നെഞ്ചലിഞ്ഞ കിളി പോലെ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍
പുഞ്ചിരിക്കും പൂപോലെ

മഞ്ഞു പോലെ
മുല്ലപോലെ നിലാ ചില്ലപോലെ
അവള്‍ പഞ്ചവര്‍ണ്ണ പടവില്‍
കൊഞ്ചിയെത്തും കുളിരില്‍
തന്നന്നാന നന്നന്നാ നാനാ
അവള്‍ അഞ്ചിതളില്‍ പടരും
പഞ്ചമത്തിന്‍ മടിയില്‍

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.