Pathinalam Beharinu Lyrics In Malayalam - Ithikkara Pakki Malayalam Movie Songs Lyrics

Pathinalam Beharinu Lyrics - പതിനാലാം ബെഹറില് വരികൾ


 
ഓഹോഹോ ഓ
ഓഹോഹോ ഓ

പതിനാലാം ബെഹറില്
നൊയമ്പും നോറ്റിരുന്ന്
പനിമതി പൂവിനൊത്ത
മൊഞ്ചുള്ളൊരു പെണ്ണ് 

പവിഴപൂം തട്ടമിട്ട്
മിഴിപ്പൂവിൽ സുറുമയുമിട്ട്
അലുക്കുള്ള മണിയരഞ്ഞാൺ
അരക്കെട്ടിൽ തൊങ്ങലുമിട്ട്

ഓഹോഹോ ഓ
ഓഹോഹോ ഓ

മദനപ്പൂമണം തോൽക്കും
മലർമെയ്യില് അത്തറിട്ട്
പുതുമാരൻ അരികത്ത്
പൂങ്കിനാവായ് പറന്നു വന്നു

മൈലാഞ്ചി കൈവളകൾ
മധുരത്തില് കെസ്സ് പാടി
മാതളപ്പൂ വിരലോടി
മാറിടത്തില് കുളിരും ചൂടി

ഓഹോഹോ ഓ
ഓഹോഹോ ഓ

പതിനാലാം ബെഹറില്
നൊയമ്പും നോറ്റിരുന്ന്
പനിമതിപ്പൂവിനൊത്ത
മൊഞ്ചുള്ളൊരു പെണ്ണ് 
മൊഞ്ചുള്ളൊരു പെണ്ണ് 
മൊഞ്ചുള്ളൊരു പെണ്ണ് 

No comments

Theme images by imacon. Powered by Blogger.