പേരു ചൊല്ലാം കാതില്‍ രുദ്ര രുദ്ര രുദ്ര
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെപുലരി പുള്ളോര്‍ പാടുകയല്ലോ പൂവില്‍ പൂങ്കാറ്റില്പുല്ലില് പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
എത്ര പ്രാര്‍ത്ഥനകള്‍ എത്ര രാത്രിയുടെ സ്വപ്നമാണു നീ മുത്തേഎത്ര പ്രാര്‍ത്ഥനകള്‍ എത്ര രാത്രിയുടെ സ്വപ്നമാണു നീ മുത്തേ
പുഴയില്‍ ആയിരം മലരുപോലിന്നു ഒഴുകി നീങ്ങയായി കാലംചലനമാണു പരിണാമം പ്രകൃതിതന്‍ വരദാനംഅരിയോരമ്പിളി തളികയേകുവാന്‍ വരികയാണീരവു ചാരേ
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
ചിത്രലേഖനം ചെയ്ത സംസ്ക്കാരമുദ്രയാണു നീ മുത്തേചിത്രലേഖനം ചെയ്ത സംസ്ക്കാരമുദ്രയാണു നീ മുത്തേ
അകലെ വാനിന്‍റെ ചരിവില്‍ താരകള്‍ തിരികള്‍ താഴ്ത്തിയ നേരംമകരമഞ്ഞു പൊഴിയുമ്പോള്‍ നിന്മിഴികള്‍ പൂട്ടി മയങ്ങുഇനിയുമൊരു ജന്മം തരികയാണെങ്കില്‍ ഇവളെ വേണം എന്‍ മകളായ്
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെപുലരി പുള്ളോര്‍ പാടുകയല്ലോ പൂവില്‍ പൂങ്കാറ്റില്പുല്ലില് പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം
പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ
LYRICS IN ENGLISH
No comments
Post a Comment