Kunkuma Raga Paragamalinjoru Lyrics - Punyam Movie Song Lyrics


 
കുങ്കുമ രാഗപരാഗമലിഞ്ഞൊരു 
സുന്ദരിയല്ലിവസന്തസഖി
ചന്ദന കളഭ സുഗന്ധമണിഞ്ഞൊഴുകുന്ന 
മനോഹരിയായ നദി
പ്രിയഭാ‍മിനീ നവ യാമിനീ 
അനുരാഗിണീ അറിയാമിനി
വരമംഗള കന്യക മന്മദ സംഗീതം
അവളുടെ മിഴിയിലുദയ താരകം 
പ്രണയാതുരം 
തെളിയുന്നുവോ മൃദുഹാസമായ്

ഹൃദയ കുങ്കുമരാഗ പരാഗമലിഞ്ഞൊരു 
സുന്ദരിയല്ലിവസന്ത സഖി
ചന്ദന കളഭ സുഗന്ധമണിഞ്ഞൊഴുകുന്ന 
മനോഹരിയായ നദി

ധിരന ധീംത ധീംത ധീംത തോം ധിരനാ
ധിരന ധീംത ധീംത ധീംത തോം ധിരനാ
തജം താരിതക തജം താരിതന 
തജം തോംത ധിരന
ഗരിനി നിനിധ നിധമധനി 
നാധൃധിം നാധൃധിം
നാധൃധിം നാധൃധിം 
നാധൃധിം നാധൃധിം

കണ്ണില്‍ മണിനീലം കാലം സുഖലോലം
വിരിയാതെ വിരിഞ്ഞുലയുന്നൊരു 
താമര പോലെ
അറിയാതെ അറിഞ്ഞുണരുന്നൊരു 
നിര്‍വൃതിയാലെ
നദിയായ് നിറഞ്ഞതും 
സഖിമാര്‍ മൊഴിഞ്ഞതും
കളിയായ് വരാം കഥയായ് വരാം
ഒരു നേരോ നേരിന്‍ പേരോ പൂത്തുമ്പി
അവളുടെ മിഴിയിലുദയതാരകം 
പ്രണയാതുരം
തെളിയുന്നുവോ മൃദുഹാസമായ്

കുങ്കുമ രാഗപരാഗമലിഞ്ഞൊരു 
സുന്ദരിയല്ലിവസന്തസഖി
ചന്ദന കളഭ സുഗന്ധമണിഞ്ഞൊഴുകുന്ന 
മനോഹരിയായ നദി
പ്രിയഭാ‍മിനീ നവ യാമിനീ 
അനുരാഗിണീ അറിയാമിനി
വരമംഗള കന്യക മന്മദ സംഗീതം
അവളുടെ മിഴിയിലുദയ താരകം 
പ്രണയാതുരം 
തെളിയുന്നുവോ മൃദുഹാസമായ്

ഹൃദയ കുങ്കുമരാഗ പരാഗമലിഞ്ഞൊരു 
സുന്ദരിയല്ലിവസന്ത സഖി
ചന്ദന കളഭ സുഗന്ധമണിഞ്ഞൊഴുകുന്ന 
മനോഹരിയായ നദി

No comments

Theme images by imacon. Powered by Blogger.