Mayam Chollum Maine Lyrics In Malayalam - മായം ചൊല്ലും മൈനേ വരികൾ
മായം ചൊല്ലും മൈനേ നമ്മുടെമാരൻ കണ്ടോ നിന്നെനീയൊരു കാരിയമാ കള്ളനോടു ചൊല്ലേണംഊരും പേരും വേണം നല്ലൊരുനാളൊം പക്കോം വേണംനമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം
പാടുന്നൂ നമ്മൾ സ്വയം മറന്ന് മറന്ന്തേടുന്നൂ മാനം പൊങ്ങിപ്പറന്ന് പറന്ന്അറിയാത്തൊരു മറുകുള്ളതു അറിയാൻ വരും അവനിതു വഴി
മായം ചൊല്ലും മൈനേ നമ്മുടെമാരൻ കണ്ടോ നിന്നെ
കാടെല്ലാം പൂത്തു കണ്ണിൽപുലരിയഴകു നിറ നിറഞ്ഞുകാനക്കുയിൽ പാടും കാവിൽകനക മുന്തിരി തളിരണിഞ്ഞു
കാടെല്ലാം പൂത്തു കണ്ണിൽപുലരിയഴകു നിറ നിറഞ്ഞുകാനക്കുയിൽ പാടും കാവിൽകനകമുന്തിരി തളിരണിഞ്ഞു
അലക്കിയ പൊൻവെയിലുണ്ടോഎനിക്കുമാ വെളുത്ത മുണ്ടുടുക്കുവാൻ തരം വരില്ലേകുളിക്കാൻ എന്നും ഞാനീപുളകപ്പുഴതൻ കടവിറങ്ങുംതനിച്ചാകിലും എനിക്കായൊരുമഴപ്പാട്ടിവൾ കരുതിവെക്കും
മായം ചൊല്ലും മൈനേ നമ്മുടെമാരൻ കണ്ടോ നിന്നെ
നേരെല്ലാം ചൊല്ലാം നീയെൻഅരികിൽ അണയുമൊരു ദിവസംമാരിക്കാറ്റു മുത്തും കാട്ടുമുളയിലൊഴുകും ഒരു വിരഹംനേരെല്ലാം ചൊല്ലാംനീയെന്നരികിലണയും ഒരു ദിവസംമാരിക്കാറ്റു മുത്തും കാട്ടുമുളയിലൊഴുകും ഒരു വിരഹം
തളിക്കാൻ പനിനീരുണ്ടോനിറയ്ക്കുവാൻ എനിക്കു നിൻ മനസ്സിലെ കുടം തരില്ലേമറക്കാൻ വയ്യാതെയെൻ മിഴികൾ നിറയും സന്ധ്യകളിൽനിനക്കായെന്റെ കിളിക്കൂട്ടിലെ വനശാരിക ചിറകടിക്കുന്നു
മായം ചൊല്ലും മൈനേ നമ്മുടെമാരൻ കണ്ടോ നിന്നെനീയൊരു കാരിയമാ കള്ളനോടു ചൊല്ലേണംഊരും പേരും വേണം നല്ലൊരുനാളൊം പക്കോം വേണംനമ്മുടെ കൂടെയവൻ നാടു ചുറ്റാൻ പോരേണം
പാടുന്നൂ നമ്മൾ സ്വയം മറന്ന് മറന്ന്തേടുന്നൂ മാനം പൊങ്ങിപ്പറന്ന് പറന്ന്അറിയാത്തൊരു മറുകുള്ളതു അറിയാൻ വരും അവനിതു വഴി
മായം ചൊല്ലും മൈനേ നമ്മുടെമാരൻ കണ്ടോ നിന്നെ
No comments
Post a Comment