Aarum Aarum Kaanathe Lyrics - ആരും ആരും കാണാതെ


 
ആരും ആരും കാണാതെ 
ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ 
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
മിഴികളിലിതളിട്ടൂ നാണം നീ
മഴയുടെ ശ്രുതിയിട്ടൂ മൗനം
അകലേ മുകിലായ് 
നീയും ഞാനും പറന്നുയർന്നൂ
ഓ പറന്നുയർന്നൂ

ആരും ആരും കാണാതെ 
ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ

നറുമണി പൊൻവെയിൽ 
നാന്മുഴം നേര്യതാൽ
അഴകേ നിൻ താരുണ്യം മൂടവേ
അലയിലുലാവുമീ അമ്പിളി തോണിയിൽ 
തുഴയാതെ നാമിന്ന് നീന്തവേ
നിറമുള്ള രാത്രിതൻ 
മിഴിവുള്ള തൂവലിൽ
തണുവണി പൊൻവിരൽ 
തഴുകുന്ന മാത്രയിൽ
കാണാക്കാറ്റിൻ കണ്ണിൽ 
മിന്നീ പൊന്നിൻ നക്ഷത്രം
ഓ വിണ്ണിൻ നക്ഷത്രം

ആരും ആരും കാണാതെ 
ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ

ചെറുനിറ നാഴിയിൽ 
പൂക്കുല പോലെയെൻ
ഇടനെഞ്ചിൽ മോഹങ്ങൾ വിരിയവേ
കളഭ സുഗന്ധമായ് 
പിന്നെയും എന്നെ നിൻ
തുടുവർണ്ണക്കുറിയായ് നീ ചാർത്തവേ
മുടിയിലെ മുല്ലയായ് മനസ്സിലെ മന്ത്രമായ്
കതിരിടും ഓർമ്മയിൽ 
കണിമണിക്കൊന്നയായ്
ഉള്ളിന്നുള്ളിൽ താനേ പൂത്തു 
പൊന്നിൻ നക്ഷത്രം
ഓ വിണ്ണിൻ നക്ഷത്രം

ആരും ആരും കാണാതെ 
ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ 
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
മിഴികളിലിതളിട്ടൂ നാണം നീ
മഴയുടെ ശ്രുതിയിട്ടൂ മൗനം
അകലേ മുകിലായ് 
നീയും ഞാനും പറന്നുയർന്നൂ
ഓ പറന്നുയർന്നൂ

ആരും ആരും കാണാതെ 
ചുണ്ടത്തെ ചെമ്പകമൊട്ടിൻമേൽ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ
ചുംബന കുങ്കുമം തൊട്ടൂ ഞാൻ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.