Karmukil Varnante Chundil Lyrics - Nanthanam Malayalam Movie Songs Lyrics


 
കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ 
നിന്നെ പുല്‍കിയുണര്‍ത്താന്‍ 
മറന്നു കണ്ണന്‍

കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍

ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും
ഞാനെന്‍ മിഴിനാളമണയാതെരിച്ചും
നീറും നെഞ്ചകം അകിലായ് പുകച്ചും
വാടും കരള്‍ത്തടം കണ്ണീരാല്‍ നനച്ചും
നിന്നെ തേടി നടന്നു തളര്‍ന്നു കൃഷ്ണാ
നീയെന്‍ നൊമ്പരമറിയുമോ ശ്യാമവര്‍ണ്ണാ

കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ 
നിന്നെ പുല്‍കിയുണര്‍ത്താന്‍ 
മറന്നു കണ്ണന്‍
കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍

നിന്റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍
നിന്റെ നന്ദന വൃന്ദാവനത്തില്‍
പൂക്കും പാരിജാതത്തിന്റെ കൊമ്പില്‍
വരുംജന്മത്തിലെങ്കിലും ശൗരേ
ഒരു പൂവായ് വിരിയാന്‍ കഴിഞ്ഞുവെങ്കില്‍
നിന്റെ കാല്‍ക്കല്‍ 
വീണടിയുവാന്‍ കഴിഞ്ഞുവെങ്കില്‍

കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍
ചേരുമോടക്കുഴലിന്റെയുള്ളില്‍
വീണുറങ്ങുന്നൊരു ശ്രീരാഗമേ 
നിന്നെ പുല്‍കിയുണര്‍ത്താന്‍ 
മറന്നു കണ്ണന്‍
കാര്‍മുകില്‍വര്‍ണ്ണന്റെ ചുണ്ടില്‍

കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.