Manasil Midhuna Mazha Lyrics - Nanthanam Movie Songs Lyrics


 
മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു 
മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ 
പ്രണയ ഭരിത ഭാവം
സ്വരകലികയിലൂടെ 
ശ്രുതിലയ സുഖമോടേ
ഗന്ധര്‍വ സംഗീതം 
മംഗളരാഗമുതിര്‍ന്നുണരുന്നൂ
രാധേ നിന്‍ ശ്രീ പാദം 
ചഞ്ചലമാകുന്നു

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു 
മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ 
പ്രണയ ഭരിത ഭാവം

ദേവീ നീയാം മായാശില്പം 
ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ
ദേവീ നീയാം മായാശില്പം 
ലീലാലോലം നൃത്തം വെയ്ക്കേ
ജ്വാലാമേഘം കാറ്റില്‍ പടര്‍ന്നൂ

എന്‍ കണ്ണില്‍ താനേ 
മിന്നീ ശ്രീലാഞ്ജനം
നിൻ കാല്‍ക്കല്‍ മിന്നല്‍ ചാര്‍ത്തീ 
പൊന്‍ നൂപുരം
ധിരന ധിരന സ്വരമണികളുതിരും 
നിന്റെ ചടുല നടനം തുടരൂ
ശിശിരയമുനയുടെ അലകള്‍ തഴുകുമൊരു 
തരള ലതകള്‍ വിടരൂ

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു 
മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ 
പ്രണയ ഭരിത ഭാവം

നീലാകാശ താരാജാലം 
ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ
നീലാകാശ താരാജാലം 
ചൂഡാ രത്നം ചാര്‍ത്തീ നിന്നെ
സന്ധ്യാരാഗം പൊന്നില്‍ പൊതിഞ്ഞൂ

വൈശാഖ തിങ്കള്‍ വെച്ചൂ ദീപാഞ്ജലി
നീഹാരം നെഞ്ചില്‍ പെയ്തു നീലാംബരി
മധുര മധുരമൊരു ശ്രുതിയിലലിയുമെന്റെ 
ഹൃദയമുരളിയുണരാം
കനവില്‍ വിരിയുമൊരു 
കനക വരദമുദ്ര പ്രണയ മുകുളമണിയാം

മനസ്സില്‍ മിഥുന മഴ പൊഴിയുമഴകിലൊരു 
മയിലിന്‍ അലസ ലാസ്യം
ഹരിത വനിയിലൊരു ഹരിണ യുവതിയുടെ 
പ്രണയ ഭരിത ഭാവം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.