Vanaville Minnal Kodiye Lyrics - വാനവില്ലേ മിന്നൽക്കൊടിയേ - Vakkalathu Narayanankutty Movie Songs Lyrics


 
വാനവില്ലേ മിന്നൽക്കൊടിയേ 
പുൽകാൻ മോഹമോ

വാനവില്ലേ മിന്നൽക്കൊടിയേ 
പുൽകാൻ മോഹമോ
നീലനിലാ നിഴൽച്ചുഴിയില്‍ 
നീന്താന്‍ മോഹമോ
മാമഴക്കാറ്റിൻ നെഞ്ചിൽ 
ഊഞ്ഞാലാടാൻ
പൂവിതൾ തെല്ലേ മെല്ലെ 
നീ പോവല്ലേ
നീ മൂളും പാട്ടുകൾ 
നീ കേൾക്കാൻ മാത്രമോ 

വാനവില്ലേ മിന്നൽക്കൊടിയേ 
പുൽകാൻ മോഹമോ
പുൽകാൻ മോഹമോ

രാവിൻ മുറ്റത്തെ മുത്തുത്തൈമുല്ലേ
വാനിൽ ചാഞ്ചാടാൻ മോഹിക്കല്ലേ
മഞ്ഞിൻ മാറത്തെ മാടത്തപ്പെണ്ണേ
മേലെ മേഘത്തിൽ ചേക്കേറല്ലേ
വെള്ളിച്ചില്ലു വെയിൽ വീഴും
വേളിക്കായൽ തുഴഞ്ഞീവഴി നീ വന്നൂ

എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം 

വാനവില്ലേ മിന്നൽക്കൊടിയേ 
പുൽകാൻ മോഹമോ
പുൽകാൻ മോഹമോ

ആറ്റിൽ പാഞ്ഞോടും അമ്മാനം മീനേ
നീയീ ചെമ്മാനം മോഹിക്കല്ലേ
മേയും മിന്നായം മിന്നാമിനുങ്ങേ
കാണാനക്ഷത്രം കണ്ണു‌വെയ്ക്കല്ലേ
വേനൽക്കാറ്റിൽ ഉലഞ്ഞാടും 
ചില്ലത്തുമ്പിൽ
മെനഞ്ഞിന്നലെ നിൻ കൂട്

എന്തിനീ നൊമ്പരം സാന്ദ്രമാം സൗഹൃദം

വാനവില്ലേ മിന്നൽക്കൊടിയേ 
പുൽകാൻ മോഹമോ
നീലനിലാ നിഴൽച്ചുഴിയില്‍ 
നീന്താന്‍ മോഹമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.