രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികുംഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കുംകോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞുനീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും
നീ എരിതീക്കനവായ് നീ മഴവിൽ കസവായ്മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻമനം പോലെ മാംഗല്യംമധുരം മധുരം മധുരിതമധുരംമനമേ മനമേ മധുരിതമധുരം
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികുംഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും
വെണ്ണിലാവിൻ മാളിക നമ്മൾ കന്നിരാവിൽ തീർക്കുംതാരകങ്ങൾ തട്ടിയൊതുക്കും താഴികക്കുടമാക്കുംആ കൊട്ടാരക്കൊട്ടിലൊരു തട്ടാണി കൊണ്ടുനല്ല പത്താക്ക് പണിതൊരുക്കും ഞാൻനല്ല പത്താക്കു കെട്ടി നിൽക്കാൻഅമ്പാടിമണിപ്പെണ്ണിനമ്പോറ്റി കോടി കൊടുക്കും ഞാൻ
ഞാനോ നീയോ നീയോ ഞാനോമണ്ണിൽ ഒരു നാൾ വില്ലൻ മറുനാൾ വീരൻമനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരംമനമേ മനമേ മധുരിതമധുരം
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികുംഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കും
ഇന്ദ്രജാല ചെപ്പും പന്തും കൈയിലേന്തി പാടുംമന്ത്രവീണക്കമ്പികൾ തട്ടും സ്നേഹമന്ത്രം മീട്ടുംനീ മിണ്ടാതെ മിണ്ടുമൊരു സല്ലാപസ്വരമെന്റെനെഞ്ചോടു ചേർത്തു ചിരിക്കും ഞാൻനീ കാണാതെ കണ്ടു നിന്റെ കണ്ണാടിക്കളിച്ചെപ്പിൽഅഞ്ചുന്ന കൊഞ്ചലെടുക്കും
നീ മഴയായ് പൊഴിയും ഞാൻ കാറ്റായ് പൊഴിയുംനമ്മൾ അറിയാമറകൾ മായും നേരംമനം പോലെ മാംഗല്യം
മധുരം മധുരം മധുരിതമധുരംമനമേ മനമേ മധുരിതമധുരം
രാക്കടമ്പിൽ ചേങ്കില തൂക്കും പൂക്കുലക്കൈ താളമടികുംഇനി നമുക്കായ് കതകു തുറക്കും കാലം വരവേൽക്കുംകോടിജന്മം തേടി നടന്നു ഒന്നു കാണാൻ ഓടിയലഞ്ഞുനീ വിളിച്ചാൽ മിന്നൽക്കനലായ് ഇനി ഞാൻ വിളി കേൾക്കും
നീ എരിതീക്കനവായ് നീ മഴവിൽ കസവായ്മണ്ണിലൊരുനാൾ കള്ളൻ മറുനാൾ മന്നൻമനം പോലെ മാംഗല്യംമധുരം മധുരം മധുരിതമധുരംമനമേ മനമേ മധുരിതമധുരം
LYRICS IN ENGLISH
No comments
Post a Comment