അറിയാതെ അറിയാതെ ഈ പവിഴവാര്‍ത്തിങ്കളറിയാതെ
അറിയാതെ അറിയാതെ ഈ പവിഴവാര്ത്തിങ്കളറിയാതെഅലയാന് വാ അലിയാന്‍ വാഈ പ്രണയതല്പത്തിലമരാന്‍ വാഇതൊരമരഗന്ധര്വയാമംഇതൊരനഘസംഗീതസല്ലാപംഅലഞൊറിയുമാഷാഢതീരംഅതിലമൃതുപെയ്യുമീ ഏഴാംയാമം
അറിയാതെ അറിയാതെ ഈ പവിഴവാര്ത്തിങ്കളറിയാതെഅലയാന് വാ അലിയാന്‍ വാഈ പ്രണയതല്പത്തിലമരാന്‍ വാ
നീലശൈലങ്ങള്‍ നേര്‍ത്ത മഞ്ഞാലെനിന്നെ മൂടുന്നുവോരാജഹംസങ്ങള് നിന്റെ പാട്ടിന്റെവെണ്ണയുണ്ണുന്നുവോ
പകുതി പൂക്കുന്ന പാരിജാതങ്ങള്പ്രാവുപോല് നെഞ്ചിലമരുന്നോമുറുകി നില്‍ക്കുന്ന നിന്റെ യൗവനംരുദ്രവീണായ് പാടുന്നുനീ ദേവശില്പമായ് ഉണരുന്നു
ഇതൊരമരഗന്ധര്വയാമംഇതൊരനഘസംഗീതസല്ലാപംഅലഞൊറിയുമാഷാഢതീരംഅതിലമൃതുപെയ്യുമീ ഏഴാംയാമം
അറിയാതെ അറിയാതെ ഈ പവിഴവാര്ത്തിങ്കളറിയാതെഅലയാന് വാ അലിയാന്‍ വാഈ പ്രണയതല്പത്തിലമരാന്‍ വാ
വാര്‍മൃദംഗാദി വാദ്യവൃന്ദങ്ങള്വാനിലുയരുന്നുവോസ്വര്ണ്ണകസ്തൂരി കനകകളഭങ്ങള്കാറ്റിലുതിരുന്നുവോ
അരിയമാന്‍പേട പോലെ നീയെന്റെഅരികെ വന്നൊന്നു നില്ക്കുമ്പോള്മഴയിലാടുന്ന ദേവദാരങ്ങള്മന്ത്രമേലാപ്പു മേയുമ്പോള്നീ വനവലാകയായ് പാടുന്നു
ഇതൊരമരഗന്ധര്‍വ യാമംഇതൊരനഘസംഗീത സല്ലാപംഅലഞൊറിയുമാഷാഢ തീരംഅതിലമൃതു പെയ്യുമീ ഏഴാം യാമം
അറിയാതെ അറിയാതെ ഈ പവിഴവാര്ത്തിങ്കളറിയാതെഅലയാന് വാ അലിയാന്‍ വാഈ പ്രണയതല്പത്തിലമരാന്‍ വാ
LYRICS IN ENGLISH
No comments
Post a Comment