Chandana Thennalai Lyrics - ചന്ദന തെന്നലായ് - Sharjah To Sharjah Movie Songs Lyrics


 
ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 
ചാമര തിരുമുടിയിൽ തൊട്ടു
ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 
ചാമര തിരുമുടിയിൽ തൊട്ടു

മാറിൽ മയങ്ങുന്നോരുണ്ണിയായ് ഞാൻ 
നിന്റെ താരാട്ടു പാട്ടിൽ ലയിച്ചു 
ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 
ചാമര തിരുമുടിയിൽ തൊട്ടു 
ചാമര തിരുമുടിയിൽ തൊട്ടു 

ഓർമ്മതൽ  പാതിര കോണിൽ 
കൊളുത്തുന്നൊരോടൽ  
വിളക്കിന്റെ നാളമായ് നീ 

ഓർമ്മതൽ  പാതിര കോണിൽ 
കൊളുത്തുന്നൊരോടൽ  
വിളക്കിന്റെ നാളമായ് നീ 

പാതിയും പിന്നിട്ട വഴിയിൽ ഞാൻ കൈവിട്ട 
പാഴ്നിലാപ്പക്ഷിതൻ തൂവലായി 
ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 
ചാമര തിരുമുടിയിൽ തൊട്ടു
ചാമര തിരുമുടിയിൽ തൊട്ടു

തൂവെയിൽ വീണു നിൻ നെറ്റിമേൽ പൊള്ളവേ 
തൂവേർപ്പു തുള്ളികൾ ഞാൻ തുടച്ചു
തൂവെയിൽ വീണു നിൻ നെറ്റിമേൽ പൊള്ളവേ 
തൂവേർപ്പു തുള്ളികൾ ഞാൻ തുടച്ചു
വെണ്ണിലാ ചന്ദനം തൊട്ടു ഞാൻ നിന്നുടെ 
മെയ്യിൽ തണുപ്പിൻ തലോടലാവാം 
ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 
ചാമര തിരുമുടിയിൽ തൊട്ടു

മാറിൽ മയങ്ങുന്നോരുണ്ണിയായ് ഞാൻ 
നിന്റെ താരാട്ടു പാട്ടിൽ ലയിച്ചു 
ഒരു കുഞ്ഞു പൈതലായ് ഞാനിനിയുമമ്മേ 
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ
നിൻ മടിത്തട്ടിൽ മയങ്ങട്ടയോ

ചന്ദന തെന്നലായ് ഞാൻ നിന്റെ ലോലമാം 
ചാമര തിരുമുടിയിൽ തൊട്ടു 
ചാമര തിരുമുടിയിൽ തൊട്ടു 

LYRICS IN MALAYALAM

No comments

Theme images by imacon. Powered by Blogger.