അല്ലികളില്‍ അഴകലയോചില്ലകളില് കുളിരലയോനിന് മൊഴിയില്‍ മദന മധുവര്ഷമോസായം സന്ധ്യ തന്നു നിന്‍റെ പൊന്നാടകള്മേഘപ്പൂക്കള് തുന്നും നിന്‍റെ പൂവാടകള്രതിസ്വരമേറ്റു പാടിടും പുഴയോപുഴയുടെ പാട്ടുമൂളിടും പൂവോപൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോനിന് മൊഴിയില്‍ മദന മധു വര്‍ഷമോ
ഗന്ധമാദനത്തിന്‍ ചോട്ടില്‍ സൌഗന്ധികങ്ങളില്നിന് മനസ്സിന്‍ പരിമളം നിറയുന്നുവോമഞ്ജു മന്ദഹാസം തീര്‍ക്കും വൈഡ്യൂര്യ മോതിരംഎന് വിരലില്‍ പൌര്‍ണമികള്‍ അണിയിച്ചുവോഅഞ്ജനമെഴുതിയ നിന്‍ മിഴിയോആലില ഞൊറിയിതളോകന്ജുകമുലയും തമ്പുരുവോകള്ള നുണക്കുഴിയോതാരമ്പന് ശ്രുതിചേര്ക്കുംതാരുണ്യം തിരനോക്കുംനാണം പാടുന്നു
അല്ലികളില്‍ അഴകലയോചില്ലകളില് കുളിരലയോനിന് മിഴിതന്‍ മദന ശരവര്‍ഷമോ
ചില്ലുജാലകങ്ങള്‍ മെല്ലെ തുറക്കുന്നുവോ മുന്നില്ചെല്ലമണി താഴ്വരകള്‍ ചിരിക്കുന്നുവോഅന്തരേന്ദ്രിയങ്ങള് ചൂഴും അനുഭൂതികള്ക്കുള്ളില്ഭംഗുരമാം കാമനകള്‍ തുടിക്കുന്നുവോനിന്പദനൂപുരമുലയുന്നു ശിഞ്ചിതമുതിരുന്നുചഞ്ചല പദഗതിയുണരുന്നു തരളിതമാകുന്നുസ്വപ്നങ്ങള് ശ്രുതി ചേര്‍ക്കും സ്വര്‍ഗ്ഗങ്ങള്‍ തിരനോക്കുംമൌനം പാടുന്നു
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോനിന് മൊഴിയില്‍ മദന മധു വര്ഷമോഈറന് സന്ധ്യ മൂളി നിന്‍റെ പൊന്ചിന്തുകള്മേഘതേരിലേറി എന്റെ വെണ്തുമ്പികള്രതിസ്വരമേറ്റു പാടിടും പുഴയോപുഴയുടെ പാട്ടുമൂളിടും പൂവോപൂവിനു കാറ്റു നല്‍കിടും മണമോ നിന്‍ നാണം
അല്ലികളില്‍ അഴകലയോ ചില്ലകളില്‍ കുളിരലയോനിന് മൊഴിയില്‍ മദന മധു വര്‍ഷമോ
LYRICS IN ENGLISH
No comments
Post a Comment