കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്
വെളിച്ചപ്പൂവിനു തപസ്സിരുന്നു താമരപ്പെണ്ണ്താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന്വെളിച്ചപ്പൂവിനു തപസ്സിരുന്നു താമരപ്പെണ്ണ്താമരപ്പെണ്ണിന് താലി പണിയാൻ താരകപ്പൊന്ന്പൊന്നുരുക്കി പൊന്നുരുക്കി പൂനിലാവാക്കിഎന്നിട്ടും മാനത്തെ മുത്തുക്കുടത്തിന്റെ കണ്ണുതുറന്നീലാ
കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്
കണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ കണ്ടു മോഹിച്ചുവിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതികുതിച്ചുകണ്ണു തുറന്നപ്പോൾ അന്തിപ്പെണ്ണിനെ കണ്ടു മോഹിച്ചുവിണ്ണിന്റെ തീരത്തെ വീട്ടിലേക്കവൻ കുതികുതിച്ചുകുതിച്ചുചെന്നപ്പോൾ ഇരുളിൻ കൂരയിൽ അവളൊളിച്ചുമദിച്ചുവന്നൊരു മുത്തോ കടലിൻ മടിയിൽ വീണു
കറുത്തരാവിന്റെ കന്നിക്കിടാവൊരു വെളുത്ത മുത്ത്കടൽകടന്നും കണ്ണീർകടഞ്ഞും പിറന്ന മുത്ത്വെളുത്തമുത്തിന് തണല് നൽകാൻ നീലക്കുടയുണ്ട്വെളുത്തമുത്തിന് കിടന്നുറങ്ങാൻ വെളിച്ചപ്പൂവുണ്ട്വെളിച്ചപ്പൂവുണ്ട് വെളിച്ചപ്പൂവുണ്ട്
LYRICS IN ENGLISH
No comments
Post a Comment