ചന്ദനമണി സന്ധ്യകളുടെ - Praja Malayalam Movie Songs Lyrics


 
ശാന്താകാരം സരസിജനയനം വന്ദേഹം ചിന്മയരൂപം

ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം

ചന്ദനമണി സന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
തരളമധുര മുരളിയുണരും 
പ്രണയഭരിത കവിതയുണരും
മനസ്സു നിറയുമതുലഹരിത മദമഹോത്സവം
വരവീണകൾ മൃദുപാണികൾ 
മദമൊടു തിരുവടി തൊഴുതെട്
ശ്രുതി ചേരണം അലിവോടതിലനുപദമനുപദമഴകായ്
മതിമുഖി മമസഖി മയിൽനടയിവളുടെ നടനം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം ദ്രുതതാളം ദ്രുതതാളം

വെൺപുലരികൾ പൊൻകസവിടും ഇന്ദ്രനീല മേഘമെന്റെ 
ദൂതുപോയ ഹംസമായ്
മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസ ദീപ്തിയോടെ 
നീയെനിക്കു തുമ്രിയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും 
മരതകമഴ മൊഴി തിരയുകയായ്
മനസ്സുകളുടെ കുളിരരുവികളിൽ ഝിലും ഝിലും 
മരതകമഴ മൊഴി തിരയുകയായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ഇനി നിനവിലെ ജലഗലികളിരുണരുമരിയ പ്രണയകലിക
തിരനുരയിടുമൊരു കടലിലെ ഗസലിലലിയുമലസമായ്
ആ ആ..

വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ
നിറചന്ദനമണി ഹാ ചന്ദനമണി മൃദു 
ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം

പൊൻയമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ 
പൂർണ്ണചന്ദ്രബിംബമായി 
ശ്രാവണമണിമേടകളിൽ പ്രാവുകൾ പറന്ന രാവിൽ 
പൂവണിഞ്ഞ പുണ്യമായി 
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം 
മുഖരിതമിരു കുനു കൊലുസ്സുകളിൽ
ശ്രുതിഭരമദ സുഖലഹരികളിൽ ധിനം ധിനം 
മുഖരിതമിരു കുനു കൊലുസ്സുകളിൽ

ഇമയെഴുതിയ മിഴിമുകുളമി-
തരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ 
മലയസലിലമലിയവേ
ഇമയെഴുതിയ മിഴിമുകുളമി-
തരുണകിരണമണിയും അതിലെ
ഹിമകണമണി അണിവിരലിലെ മലയസലിലമലിയവേ
ആർദ്രമായ് ആ ആ
മനസ്സിനിതളിലുണരുമരിയ ശിശിരശലഭമെഴുതിയ നിറ- 

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം

ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം
തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം
ദ്രുതതാളം ദ്രുതതാളം ദ്രുതതാളം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.