Kudamulla Kammalaninju Lyrics - കുടമുല്ല കമ്മലണിഞ്ഞാൽ - Ee Parakkumthalika Movie Songs Lyrics


 
കുടമുല്ല കമ്മലണിഞ്ഞാൽ 
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ 
കണികാണാൻ എന്തുരസം
എന്നും കണികാണാൻ എന്തു രസം

കച്ചമണി ചിലമ്പുചാർത്തി 
കൊച്ചിളമാൻ കണ്ണിളക്കി
കാവിൽ കണിയുത്സവത്തിനു 
ക‌ൺമണി നീ വന്നു നിൽക്കേ

കച്ചമണി ചിലമ്പുചാർത്തി 
കൊച്ചിളമാൻ കണ്ണിളക്കി
കാവിൽ കണിയുത്സവത്തിനു 
ക‌ൺമണി നീ വന്നു നിൽക്കേ
എത്രയെത്ര കണ്ടാലും മതിവരില്ല നിൻ രൂപം
എത്രയെത്ര കേട്ടാലും മതിവരില്ല നിൻ നാദം

കുടമുല്ല കമ്മലണിഞ്ഞാൽ 
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ 
കണികാണാൻ എന്തുരസം
എന്നും കണികാണാൻ എന്തു രസം

മാരിമുകിൽ ചേലയോടെ 
മഞ്ഞു നിലാപീലിയോടെ
വെണ്ണക്കൽ മണ്ഡപത്തിലെ 
നർത്തകിയായ് നീ വിളങ്ങി

മാരിമുകിൽ ചേലയോടെ 
മഞ്ഞു നിലാപീലിയോടെ
വെണ്ണക്കൽ മണ്ഡപത്തിലെ 
നർത്തകിയായ് നീ വിളങ്ങി
ഏതു ജന്മബന്ധത്തിൻ 
ഇതൾ വിരിഞ്ഞു നിൻ നെഞ്ചിൽ
ഏതു സ്വർണ്ണദീപത്തിൻ 
തിരിതെളിഞ്ഞു നിൻ ഉള്ളിൽ

കുടമുല്ല കമ്മലണിഞ്ഞാൽ 
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ 
കണികാണാൻ എന്തുരസം
എന്നും കണികാണാൻ എന്തു രസം

കുടമുല്ല കമ്മലണിഞ്ഞാൽ 
കുനുകൂന്തൽ ചുരുളുമെടഞ്ഞാൽ
കൈതപ്പൂവിതളേ നിന്നെ 
കണികാണാൻ എന്തുരസം
എന്നും കണികാണാൻ എന്തു രസം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.