Raavil Aaro Lyrics - രാവിൽ ആരോ വെണ്ണിലാവിൻ - Soothradharan Malayalam Movie Songs Lyrics


 
രാവിൽ ആരോ വെണ്ണിലാവിൻ 
ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖപ്പൂംതിങ്കളാവാം 

ഏതൊ പൂവിൽ മഞ്ഞുതൂവൽ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിൻ മർമ്മരമാവാം
കുടമുല്ല പൂച്ചിരി ഇതൾ വിടരുന്നതുമാവാം

രാവിൽ ആരോ വെണ്ണിലാവിൻ 
ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖപ്പൂംതിങ്കളാവാം 

മാനത്തിൻ മടിയിൽ ഞാനേതോ മുകിലായ്‌
മായുമ്പോൾ നീയെന്തു ചെയ്യും
താഴമ്പൂ വനിയിൽ താഴത്തെ കുടിലിൽ
ദാഹിക്കും വേഴാമ്പലാകും
പ്രണയ വസന്ത മഴക്കിനാവായ്‌
ഞാൻ നിറഞ്ഞു പെയ്തിടാം

അലകടലണിയും നീലിമ പോലെ 
നാമലിഞ്ഞു ചേർന്നിടും
നിനക്കുമെനിക്കും ഈറൻ 
മുകിലിനും ഒരൊറ്റ സായൂജ്യം

രാവിൽ ആരോ വെണ്ണിലാവിൻ 
ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖപ്പൂംതിങ്കളാവാം 

രാഗത്തിൻ ചിറകിൽ 
ഗാനം പോൽ അലയും
ഞാൻ എങ്കിൽ നീയെന്തു ചെയ്യും
എൻ നെഞ്ചിൽ ഉണരും താളത്തിൻ തടവിൽ
പ്രേമത്തിൻ താഴിട്ടു പൂട്ടും

വികാര മോഹന മയൂരമായ്‌ ഞാൻ
പീലി നീർത്തി ആടിടും
പൂവുടൽ തേടും ശലഭം പോലെ
രാഗലഹരിയിൽ നീന്തിടാം
ഹൃദന്ത തന്ത്രികൾ ഉണർന്നു പാടും
വിലോല സംഗീതം

രാവിൽ ആരോ വെണ്ണിലാവിൻ 
ജാലകങ്ങൾ തുറന്നിട്ടതാവാം
നിൻ മുഖപ്പൂംതിങ്കളാവാം 

ഏതൊ പൂവിൽ മഞ്ഞുതൂവൽ വീണതാവാം
മഴക്കൊഞ്ചലാവാം കാറ്റു മൂളും ഈണമാവാം
ഒരു വെള്ളി പാദസരത്തിൻ മർമ്മരമാവാം
കുടമുല്ല പൂച്ചിരി ഇതൾ വിടരുന്നതുമാവാം

LYRICS IN ENGLISH


No comments

Theme images by imacon. Powered by Blogger.