Kanne Kanmani Muthe Munthiri Vaave Lyrics - Mazha Mega Pravukal Movie Songs Lyrics


 
കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമി വാവേ
വെയിൽ നാളമേൽക്കാതെ മഴനൂലുകൊള്ളാതെ
തിരിനാളമായ് തഴുകാവൂ ഞാൻ

കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമി വാവേ

ആദ്യമായ്  നിന്റെ നാവിൽ പൂവയമ്പായി ഞാനും
നീളിതൾ കണ്ണിലെ മഷിയായി ഞാൻ
ആദ്യമായ്  നിന്റെ നാവിൽ പൂവയമ്പായി ഞാനും
നീളിതൾ കണ്ണിലെ മഷിയായി ഞാൻ
മലർ നെറ്റിമേൽ ചാർത്തി നറുപൂനിലാ തിലകം
കുറുകും കുയിൽ കുനുപൈതലേ

കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമി വാവേ

ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം
പാതിരാ പാതയിൽ സ്വയം ഏകയായ് 
ആദ്യമായി നീ വിതുമ്പും ശ്യാമസായാഹ്ന യാമം
പാതിരാ പാതയിൽ സ്വയം ഏകയായ് 
ചെറുചില്ലമേൽ പൂത്തു 
കുളിർമഞ്ഞിതൾ ശിശിരം
ഹിമയാമിനി അലിയാവൂ നീ

കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമി വാവേ
വെയിൽ നാളമേൽക്കാതെ മഴനൂലുകൊള്ളാതെ
തിരിനാളമായ് തഴുകാവൂ ഞാൻ

കണ്ണേ കണ്മണി മുത്തേ മുന്തിരി വാവേ
നിന്നെ നെഞ്ചിലുറക്കാം പൗർണ്ണമിവാവേ  

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.