പാൽക്കുടങ്ങൾ തുളുമ്പും
നിലാപ്പെണ്ണിനും ദാവണി പ്രായമല്ലേ
പൊൻകിനാക്കൾ നിനക്കായി
കടം തന്നൊരീ കാറ്റിനും നാണമില്ലേ
കണ്ണെറിയാത്തൊരു മച്ചമില്ലേ
അന്നുഞാൻ കണ്ടതല്ലേ ഓർമ്മയില്ലേ
കാർമുകിൽ മിഴിപ്പീലികൾ
വിടർന്നൊരീ താഴ്വാരമെന്റെയായി
മാരിവിൽ മണിത്തൂവലിൽ
നിറം ചാലിച്ച മേനിയും സ്വന്തമായി
കുളിചൊരുങ്ങാനെന്റെ മാനസപൊയ്കയും
കുടനിവർത്താൻ നിനക്കേഴു സ്വപ്നവർണ്ണവും
എടുത്തണിയാൻ നൂറു ചെമ്പകപ്പൂക്കളും
അടുത്തുറങ്ങാൻ ഇതൾ താമരപ്പൂമെത്തയും
ഇന്ന്നിൻ പേരിൽ ത്തന്നില്ലയോ
എന്നുമെൻ ഓർമ്മയിൽ നീയല്ലയോ
പാൽക്കുടങ്ങൾ തുളുമ്പും
നിലാപ്പെണ്ണിനും ദാവണി പ്രായമല്ലേ
പൊൻകിനാക്കൾ നിനക്കായി
കടം തന്നൊരീ കാറ്റിനും നാണമില്ലേ
രാവുകൾ രഥവീഥിയിൽ
മദനോത്സവം കാണുന്ന വേളയിൽ
മൂകമായി തിരിതാഴ്ത്തി
വിരൽപ്പാടുകൾ മായ്ക്കുന്നു താരകൾ
നഖമുന കൊണ്ടുഞാൻ തീർത്തൊരീ കാവ്യവും
നളിനദലങ്ങളിൽ നീ പകർന്ന ലഹരിയും
തിരിയുമിന്നേഴുമീ കണ്ണിലെ നാണവും
ഒരു വിളിപ്പാടകലെ കാത്തുനിന്ന സ്വർഗ്ഗവും
ഒന്നുമീ രാവുകൾക്കറിയില്ലയോ
എന്നുമീ ദാഹങ്ങളൊന്നല്ലയോ
പാൽക്കുടങ്ങൾ തുളുമ്പും
നിലാപ്പെണ്ണിനും ദാവണി പ്രായമല്ലേ
പൊൻകിനാക്കൾ നിനക്കായി
കടം തന്നൊരീ കാറ്റിനും നാണമില്ലേ
കണ്ണെറിയാത്തൊരു മച്ചമില്ലേ
അന്നുഞാൻ കണ്ടതല്ലേ ഓർമ്മയില്ലേ
LYRICS IN ENGLISH
No comments
Post a Comment