Katturumbinu Kalyanam Lyrics - കട്ടുറുമ്പിനു കല്യാണം - Priyam Malayalam Movie Songs Lyrics

കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്

ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
ആട്ടുരലിൻ കുഴവിയിരുന്നേ

കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

ഈച്ചയും മന്തൻ പൂച്ചയും വാശിക്കിണ്ണം മേടിച്ചൂ
ദോശയിൽ പെരുത്താശയിൽ മീശക്കുന്തൻ കോപിച്ചൂ
തേനായാൽ പോരേ മീനായാൽ പോരേ
തെങ്ങുമ്മേൽ ചങ്കരൻ തന്നെ
ഒളിവിൽ പാലുണ്ണീ വളവിൽ പാലുണ്ണീ
തത്തേ തവളെ മയിലെ കുയിലേ കൂ

കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ

കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്

ചാച്ചനോ അനപ്പാച്ചനോ രാശിക്കുണ്ടിൽ ചാടിച്ചൂ
മൂത്തതും മായം ചേർത്തതും മുന്നേരത്തും മോന്തിച്ചൂ
ഒയ്യാരക്കമ്പീ പയ്യാര തുമ്പീ കുന്നിന്മേൽ കിന്നരം മീട്ട്
ചുളുവിൽ ചോറുണ്ണും പുളുവടി മണ്ണുണ്ണീ
വിത്തും വിതയും വിളയും വരമേകൂ

കുക്കുക്കൂ കുക്കുക്കൂ കുക്കുകുക്കുക്കൂ കുക്കുക്കൂ

കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്

ആളൊരുങ്ങ് വെള്ളിത്തേരൊരുങ്ങ്
ആടിമാസക്കിഴവി വരുന്നെ കൈയ്യിൽ
ആട്ടുരലിൻ കുഴവിയിരുന്നേ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.