പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ
ഇളം കന്നിനിലാവിൻ വിളക്കല്ലേ
കണി കാണാൻ ഒരു പൂമൊട്ട്
കാതിൽ ഒരു താരാട്ട്
കണ്ണാം തുമ്പീ തേനൂട്ട്
പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ
ഇളം കന്നിനിലാവിൻ വിളക്കല്ലേ
തങ്കം നിന്നെ കാണാൻ
ഇന്നു താമരപ്പൂക്കൾ വന്നൂ
കൊഞ്ചും പാൽമൊഴി കേൾക്കാൻ
ഒരു പഞ്ചവർണ്ണക്കിളി വന്നൂ
കൈവിരലാൽ നീ തൊടുമ്പോൾ
മൺചെരാതിൽ പൊൻവെളിച്ചം
എന്റെ പുണ്യം പോലാ സിന്ദൂരം
പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ
ഇളം കന്നിനിലാവിൻ വിളക്കല്ലേ
താഴമ്പൂവേ നിന്നെ
മിഴി തേന്മഴയിൽ ഞാൻ മൂടും
നീരാടും നിൻ മുന്നിൽ
മണിതാരകൾ കാവൽ നിൽക്കും
അന്നമായ് നീ പുഞ്ചിരിക്കും
അമ്മയെപ്പോൽ സ്നേഹമൂട്ടും
നിറ പൌർണ്ണമിയല്ലോ നീയെന്നും
പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ
ഇളം കന്നിനിലാവിൻ വിളക്കല്ലേ
കണി കാണാൻ ഒരു പൂമൊട്ട്
കാതിൽ ഒരു താരാട്ട്
കണ്ണാം തുമ്പീ തേനൂട്ട്
പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായ് വന്നില്ലേ
ഇളം കന്നിനിലാവിൻ വിളക്കല്ലേ
LYRICS IN ENGLISH
No comments
Post a Comment