Munthiri Chelulla Penne Lyrics - മുന്തിരി ചേലുള്ള പെണ്ണേ - Madhuranombarakattu Song Lyrics


 
മുന്തിരി ചേലുള്ള പെണ്ണേ
മുന്തിരി ചേലുള്ള പെണ്ണേയെന്‍ ഖല്‍ബിലെ 
മുത്തിന്നു പേരു മൊഹബ്ബത്ത്
മുന്തിരി ചേലുള്ള പെണ്ണേയെന്‍ ഖല്‍ബിലെ 
മുത്തിന്നു പേരു മൊഹബ്ബത്ത്
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം 
മുത്തമായ് നിന്‍ കവിളോരത്ത്
മുത്തമായ് കവിളോരത്ത്

മൊഞ്ചുള്ള വമ്പന്റെ നെഞ്ചിലെനിക്കൊരു 
പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ 
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ 
നീയെന്നെ കൂട്ടുവാന്‍ പോരുമോ
നീയെന്നെ കൂട്ടുവാന്‍ പോരുമോ

വണ്ടിറകൊത്ത നിന്‍ വാര്‍മുടി കെട്ടില്‍ 
ചെണ്ടൊന്നു ചൂടിത്തരാം
കൂട്ടിന്നു വന്നു ഞാന്‍ ചേലുള്ള മാപ്പിള 
പാട്ടൊന്നു പാടിത്തരാം 
തങ്കക്കവിളുള്ള പെണ്ണല്ലേ 
ഒരു താമര പൂക്കുന്ന കണ്ണല്ലേ
ഇളം മാന്‍കിടാവേ നീയെന്‍ മുത്തല്ലേ

ചെത്തിപ്പൂ ചേലുള്ള തത്തമ്മ ചുണ്ടില്‍ 
ബൈത്തിന്റെ തേനലയോ
അത്തറു പൂശിയ പട്ടുറുമാലിലെന്‍ 
പേരു ഞാന്‍ തുന്നിത്തരാം

തെന്തിന്നയ് തെന്നാനോ 
തന താന തെന്നയ്‌ തെന്നാനോ
തെന്തിന്നയ് തെന്നാനോ 
തന താന തെന്നയ്‌ തെന്നാനോ

മൈലാഞ്ചി ചോപ്പുള്ള കയ്യാല്‍ ഞാന്‍ 
നിന്‍ മാറത്തു താളം പിടിച്ചോട്ടെ 
മണിമാരന്‍ നീയെന്‍ നെഞ്ചിന്‍ പാട്ടല്ലേ 

മുന്തിരി ചേലുള്ള പെണ്ണേയെന്‍ ഖല്‍ബിലെ 
മുത്തിന്നു പേരു മൊഹബ്ബത്ത്
ഇഷ്ടമാണെങ്കിലു ഞാനതു തന്നീടാം 
മുത്തമായ് നിന്‍ കവിളോരത്ത്
മുത്തമായ് കവിളോരത്ത്

മൊഞ്ചുള്ള വമ്പന്റെ നെഞ്ചിലെനിക്കൊരു 
പഞ്ചവര്‍ണ്ണക്കിളി കൂടുണ്ടോ 
നിക്കാഹിന്‍ പന്തലില്‍ ഒപ്പന പാട്ടുമായ്‌ 
നീയെന്നെ കൂട്ടുവാന്‍ പോരുമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.