ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകെ ഹരിചന്ദനമഴയില്‍
ശ്രീയേന്തും ശുഭ നന്ദനവനിതന്‍ സംഗീതം
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
വാര്‍കുഴലില്‍ നീര്‍കണങ്ങള്‍
മെല്ലെ മെല്ലെ മുത്തുമാല ചാര്‍ത്തുകയായ്
ആശകൾ തേനലയായ്
തുള്ളിത്തുള്ളി എന്റെയുള്ളും പാടുകയായ്
കലാലോലം കണ്ണുകള്‍
കളിച്ചിന്തായ് കല്പന
നറുംതേനോ നിന്‍ സ്വരം
നിലാപ്പൂവോ നിന്‍ മനം
മിഴിക്കോണില്‍ അഞ്ജനം
മൊഴിപ്പൂവില്‍ സാന്ത്വനം
കിനാവാകും മഞ്ചലില്‍
വരൂ നീയെന്‍ ജീവനില്‍
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
മഞ്ഞണിയും മല്ലികയോ
മിന്നിമിന്നി തെളിഞ്ഞു നിന്‍ മെയ്യഴക്
മാരിയിലും മാരതാപം
തെന്നിത്തെന്നി തെന്നല്‍ തന്നു പൂങ്കുളിര്
ദിവാസ്വപ്നം കണ്ടതോ
നിശാഗന്ധി പൂത്തതോ
വിരുന്നേകാന്‍ മന്മഥന്‍
മഴക്കാറ്റായ് വന്നതോ
നനഞ്ഞല്ലോ കുങ്കുമം
കുയില്‍പ്പാട്ടില്‍ പഞ്ചമം
വരും ജന്മം കൂടിയും
ഇതേ രാഗം പാടണം
ദ്വാദശിയില്‍ മണിദീപിക തെളിഞ്ഞു
മാനസമേ ഇനി പാടൂ
പാരാകെ ഹരിചന്ദനമഴയില്‍
ശ്രീയേന്തും ശുഭ നന്ദനവനിതന്‍ സംഗീതം
LYRICS IN ENGLISH
No comments
Post a Comment