Kunnimani Kannazhaki Lyrics - കുന്നിമണി കണ്ണഴകിൽ - Priyam Malayalam Movie Songs Lyrics


 
കുന്നിമണി കണ്ണഴകിൽ 
പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഇതിലേ പോരുമോ
പൊന്നിതളേ നിന്നരികില്‍ 
കനകം മുത്തും കുളിരലയായ്
ഒരു നാള്‍ ഞാന്‍ വരും
ഒരു നാള്‍ ഞാന്‍ വരും
നറുവെണ്ണിലാ മണിത്തൂവല്‍
കുടമുല്ല പൂത്തൊരീ നാളില്‍
എഴുതിയ നിറങ്ങളേ...

കുന്നിമണി കണ്ണഴകിൽ 
പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഇതിലേ പോരുമോ

തേന്‍തുള്ളി പാട്ടില്‍ ഒരു തേവാരക്കാട്ടില്‍
നീലരാവു പിറന്നാളുണ്ടത് നീയറിഞ്ഞില്ലേ
പാലപ്പൂവീട്ടില്‍ പുതുപാല്‍വള്ളി കൂട്ടില്‍
പാരിജാത പെണ്ണുണര്‍ന്നത് പണ്ടുപണ്ടല്ലേ

വിളിക്കാതെ വന്നൂ വിളക്കായ് നിന്നൂ
നിനക്കെന്റെ രാഗം സ്വരചിന്തു തന്നൂ
ഉഷസ്സിന്റെ തേരില്‍ മുഖശ്രീ തെളിഞ്ഞൂ
കുന്നിമണി കണ്ണഴകിൽ 
പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഒരു നാള്‍ ഞാന്‍ വരും

കായല്‍ കുളിരോളം കഥ പാടിത്തരുവോളം
കാത്തിരുന്ന മിഴിക്കിനാവിനു കണ്ണടഞ്ഞില്ലേ
കൈതലോടും നേരം ഇളമെയ് വിരിഞ്ഞ വികാരം
ആയിരം പൊന്‍താരകങ്ങള്‍ കണ്ടറിഞ്ഞില്ലേ
ഇണയ്ക്കായൊരന്നം നിനക്കായ് നല്‍കാം
തുണക്കായ് മുന്നില്‍ കരം നീട്ടി നില്‍ക്കാം
തുടിക്കുന്ന ഗാനം കിളിച്ചുണ്ടിലേകാം

കുന്നിമണി കണ്ണഴകിൽ 
പനിനീര്‍ പാടം കതിരണിയാന്‍
ഇതിലേ പോരുമോ
ഇതിലേ പോരുമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.