മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാം തുമ്പീ കാഞ്ചനത്തുമ്പീ
കാതിൽ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോൾ
തന്നീടാം ഒരു പൊന്നോല
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോൾ
തന്നീടാം ഒരു പൊന്നോല
പുത്തരിപ്പാടം പച്ച വിരിച്ചാൽ
പൂവിനു പോകണ്ടെ
ഒത്തിരിയൊത്തിരി മുത്തു കൊരുത്തൊരു
തത്തയെ കാണണ്ടേ
മാനത്തെ ചെമ്പകം പൂത്തില്ലേ
മാമഴ പ്രാവും പറന്നില്ലെ
വെള്ളരിക്കിണ്ണത്തിലെന്തുണ്ട്
പുള്ളിപ്പശുവിന്റെ പാലുണ്ട്
പുസ്തകത്താളിലൊളിച്ച കിനാവിനു
പത്തര മാറ്റുണ്ട്
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാം തുമ്പീ കാഞ്ചനത്തുമ്പീ
കാതിൽ കേട്ടത് പാട്ടല്ലാ
കൽക്കണ്ട ചുമരുള്ളൊരു വീട്ടിൽ
കന്നി നിലാവില്ലേ
കായൽ കാറ്റിനു വാലു മുളയ്ക്കണ
കാലം വന്നില്ലേ
കുന്നിനടുത്തൊരു കാവുണ്ട്
കാവിനൊരഞ്ജന പൂവുണ്ട്
പൂവിൽ തുളുമ്പണ തേനുണ്ട്
പുത്തരിച്ചോരിനു ഞാനുണ്ട്
അല്ലിയിളംകുളിരാടി വരുന്നൊരു
പള്ളിത്തേരുണ്ട്
മിന്നാ മിന്നീ ഇത്തിരി പൊന്നേ
മിന്നണതെല്ലാം പൊന്നല്ലാ
കണ്ണാം തുമ്പീ കാഞ്ചനത്തുമ്പീ
കാതിൽ കേട്ടത് പാട്ടല്ലാ
ഒന്നാമത്തെ തോണിയിലേറി
പൊന്നാരമ്പളി വന്നിറങ്ങുമ്പോൾ
തന്നീടാം ഒരു പൊന്നോല
LYRICS IN ENGLISH
No comments
Post a Comment