Manthalirin Panthalundallo Song Lyrics - മാന്തളിരിന്‍ പന്തലുണ്ടല്ലോ - Snehapoorvam Anna Movie Songs Lyrics


 
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ 
കുഞ്ഞിനോടിവന്നിരിക്കാന്‍ 
ആടിപാടിയൊന്നിരിക്കാന്‍ 
മാമുണ്ണാന്‍ പൊന്‍താലം 
മാനത്തെ താംബാലം

മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ 
കുഞ്ഞിനോടിവന്നിരിക്കാന്‍ 
ആടിപാടിയൊന്നിരിക്കാന്‍ 
മാമുണ്ണാന്‍ പൊന്‍താലം 
മാനത്തെ താംബാലം

മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ

വീട്ടുമുറ്റത്തെ നാട്ടുമാവിന്‍റെ 
ചോട്ടില്‍ വന്നിരുന്നാല്‍
വീഴ്ത്തുമണ്ണാറക്കണ്ണന്‍ മാമ്പഴം
കാറ്റിലാടുന്ന നേര്‍ത്ത കൂന്തല് 
ചേര്‍ത്തു വച്ചുകെട്ടാന്‍
രാത്രിവിണ്ണിന്നു പൂക്കള്‍ കോര്‍ത്തുവോ 
ആരിരം പാടിയോ തിങ്കളും

മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ 
കുഞ്ഞിനോടിവന്നിരിക്കാന്‍ 
ആടിപാടിയൊന്നിരിക്കാന്‍ 

ആറ്റുനോറ്റിട്ടു കാട്ടുമുല്ലക്കു 
രാത്രി പൂവിരിഞ്ഞാല്‍
കാറ്റു പൂന്തൊട്ടിലാട്ടും പൂവിനെ
അന്തിയേറെയായ് കുഞ്ഞിനെങ്ങാനും 
ഇങ്കു തീര്‍ന്നുപോയാല്‍
വെണ്ണിലാവിന്‍റെ പൈമ്പാല്‍ പൊന്‍കുടം
മാറില്‍ നീ ചായുകെന്‍ ഓമനേ
  
മാന്തളിരിന്‍ പന്തലുണ്ടല്ലോ
പോരൂ മേടമാസമല്ലേ വെയിലേറ്റു വാടുകില്ലേ
മാരിവില്ലിന്നൂയലുണ്ടല്ലോ 
കുഞ്ഞിനോടിവന്നിരിക്കാന്‍ 
ആടിപാടിയൊന്നിരിക്കാന്‍ 
മാമുണ്ണാന്‍ പൊന്‍താലം 
മാനത്തെ താംബാലം

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.