Angakale Song Lyrics - അങ്ങകലെ - Sathyam Sivam Sundaram Malayalam Movie Songs


 
അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്

പൊന്‍ പുലരിയുണര്‍ന്നു ദൂരെ 
മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വനമന്ത്രം പോലെ 
ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ 
ഇനിയെന്നാ സ്വര്‍ഗം കാണുമോ

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്
 
ആഈ സ്നേഹമരികത്ത് ചിരിതൂകി നില്‍ക്കുമ്പോള്‍
ആശ്രയമെന്തിനു വേറെ
ഈ കൈകള്‍ താങ്ങും തണലുമായുള്ളപ്പോള്‍
വീടെനിക്കെന്തിനു വേറെ
കരകാണാ കായല്‍ നീന്താം
കതിര്‍ കാണാക്കിളിയായ് പാടാം
ഈ ലഹരിയില്‍ മുഴുകാം ആടാം
ഒരു തീരം തേടി പോകാം 
ഇത് വഴിയെ ഇനി വരുമോ
പുതുപുത്തനുഷസ്സിന്‍ തേരൊളി
ഒരു പുതു യുഗ സന്ധ്യാ ശംഖൊലി

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്

നീയിന്നാക്കടലോളം കനിവുമായ് നില്‍ക്കുമ്പോള്‍
പൂങ്കനവെന്തിനു വേറെ
ഏകാന്തത സൂര്യനായ് നീ മുന്നിലുള്ളപ്പോള്‍
കൈവിളക്കെന്തിനു വേറെ
ഈ തിരയുടെ തുടിയില്‍ താളം
ഈ തന്ത്രിയിലേതോ രാഗം
ഈ പുല്ലാങ്കുഴലില്‍ പോലും
ഒരു മാനസ യമുനാ രാഗം
സാഗരമേ സാന്ത്വനമേ
ഇനിയെന്നാണെങ്ങാ സംഗമം
ഇനിയെന്നാണെങ്ങാ സംഗമം

അങ്ങകലെ എരിതീക്കടലിന്നക്കരെയക്കരെ
ദൈവമിരിപ്പൂ കാണാ കണ്ണുമായ്
ഇങ്ങിവിടെ കദനക്കടലിന്നിക്കരെയിക്കരെ
നമ്മളിരിപ്പൂ കണ്ണീര്‍ കനവുമായ്

പൊന്‍ പുലരിയുണര്‍ന്നു ദൂരെ 
മൂവന്തി ചുവന്നു ദൂരെ
ഒരു സാന്ത്വനമന്ത്രം പോലെ 
ഒരു സംഗമരാഗം പോലെ
ഇനിയെന്നാ സ്വപ്നം പൂക്കുമോ 
ഇനിയെന്നാ സ്വര്‍ഗം കാണുമോ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.