Kavililoromana Lyrics - കവിളിലോരോമന മറുകുമായ് - Swayamvarapanthal Movie Songs Lyrics


 
കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു
അരികിലുദിച്ചപോലെ

കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു
അരികിലുദിച്ചപോലെ
കണ്ടുമറന്ന കിനാവുപോലവൾ
കൊഞ്ചും കിളിമകൾ പോലെ
കൊഞ്ചും കിളിമകൾ പോലെ

കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു
അരികിലുദിച്ചപോലെ

തുളസിക്കതിർ പോലെ
തുമ്പമലർ പോലെ
ഉയിരിൽ നറുമണം തൂകും

തുളസിക്കതിർ പോലെ
തുമ്പമലർ പോലെ
ഉയിരിൽ നറുമണം തൂകും

പരിശുദ്ധിയാണവൾ സാന്ത്വനമാണവൾ
മുറിവുകൾ തഴുകിത്തലോടും
എഴുതിരിയിട്ട വിളക്കു പോലെ
അതിൽ എരിയും നറുംസ്നേഹം പോലെ

കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു
അരികിലുദിച്ചപോലെ

ചുരുൾമുടിച്ചാർത്തിലെ ചെമ്പനീർ പൂപോലെ
സുരഭിലം മാനസപുഷ്പം
ചുരുൾമുടിച്ചാർത്തിലെ ചെമ്പനീർ പൂപോലെ
സുരഭിലം മാനസപുഷ്പം

സുഖദുഖരാശികളാകെവെ പങ്കിടും
സുകൃതത്തിൽ സാഫല്യം പോലെ
പ്രണയത്തിൻ സംഗീതധാര പോലെ
അവൾ മധുരമാം താരാട്ടുപോലെ

കവിളിലോരോമന മറുകുമായ് പൂർണ്ണേന്തു
അരികിലുദിച്ചപോലെ
കണ്ടുമറന്ന കിനാവുപോലവൾ
കൊഞ്ചും കിളിമകൾ പോലെ
കൊഞ്ചും കിളിമകൾ പോലെ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.