Chola Malamkaattadikkanu Lyrics - ചോലമലങ്കാറ്റടിക്കണു - Sradha Malayalam Film Songs Lyrics


 
ചോലമലങ്കാറ്റടിക്കണു 
ജാതിമരം പൂത്തിരിക്കണു 
മൂപ്പാ മുറവാ
കാട്ടുമുളം തേൻ തുളിക്കണു 
കാക്കാരത്തി കാത്തിരിക്കണു 
മൂപ്പാ മുറവാ

വള്ളിയ്യൂരെ വെല്യയശമാൻ 
തരണു മണിയമ്മാ നല്ല
വെള്ളരിക്കാ തേങ്കാതാലും 
വെളക്കും കൊണ്ടു വാ

ചോലമലങ്കാറ്റടിക്കണു 
ജാതിമരം പൂത്തിരിക്കണു 
മൂപ്പാ മുറവാ

ഭൂമിയോളം പുകഴേറ്റും അരശനല്ലോ സാമി
വിത്തു കുത്തി കഞ്ചീം വെയ്ക്കടീ രാക്കറുമ്പ്
മാടക്കരിമല തരു നീ കരിക്കടർത്തടീ മാണീ
പുലിമടക്കാടോരത്തിലെ മാനെറച്ചി

കായക്കൊമ്പ് കരിവീട്ടി കഞ്ഞീലിട്ട് വിളിക്കാതെ
വട്ടുരുളീൽ വലിയുരുളീൽ പാലും കൊണ്ടാ
ആട്ടക്കാതടങ്കി കോട വന്തേ കരിമല മേൽ ഇരുളടഞ്ചേ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ

ചോലമലങ്കാറ്റടിക്കണു 
ജാതിമരം പൂത്തിരിക്കണു 
മൂപ്പാ മുറവാ

ഇടിവെട്ട് പൂവറുത്ത് മാല കെട്ടണു മാമാ
തമരെടുത്താളം കൊള്ളൂ മാരിമുത്തേ
മാരിയമ്മൻ കൊടം വേണം മാലക്കാവടി വേണം
ഉള്ളിക്കണ്ണിൽ പൂവാലത്തിൽ പോരൂ പെണ്ണെ

ഊരിലിന്നു മലന്തേവി നൂറുപറ പെരുമാരി
മുത്തി മലംകുറത്തിയമ്മേ കൂടെ വായോ
ആട്ടം മുട്ടുകുത്തി കുമ്പിടടീ പെരിയവരെ ഗൗനിക്കടീ
തെയ്യത്തോ തെയ്യത്തോ തെയ്യത്തോ തെയ്യന്താരാ

ചോലമലങ്കാറ്റടിക്കണു 
ജാതിമരം പൂത്തിരിക്കണു 
മൂപ്പാ മുറവാ
കാട്ടുമുളം തേൻ തുളിക്കണു 
കാക്കാരത്തി കാത്തിരിക്കണു 
മൂപ്പാ മുറവാ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.