ഏദൻപൂവേ ഈറൻ പ്രാവേ
എതിരേല്പൂ തങ്കരഥം
തീരാക്കാറ്റിൽ താരാദീപം
തിരയുന്നു തിങ്കൾ മുഖം
ഓരോ വർണ്ണം വാരിച്ചൂടും
പോലെ നിൻ നാടെവിടെ
നീയും ഞാനും ഒന്നായ് തീരും
നിലാവിൻ കൂടെവിടെ
ലെബനോണിൻ സന്ധ്യകളോ
നിൻ കവിളിൽ തഴുകുന്നു
നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ലെബനോണിൻ സന്ധ്യകളോ
നിൻ കവിളിൽ തഴുകുന്നു
നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ഏദൻപൂവേ ഈറൻ പ്രാവേ
എതിരേല്പൂ തങ്കരഥം
കോലാട്ടിൻ പറ്റങ്ങൾ
അഴകിലൊഴുകി വരുമൊരു
ചേലായി തീരും നിൻ മുടിയിൽ
വിരലിൽ മഴയുടെ പ്രളയം
അതിലെൻ ഹൃദയം പണയം
കോലാട്ടിൻ പറ്റങ്ങൾ
അഴകിലൊഴുകി വരുമൊരു
ചേലായി തീരും നിൻ മുടിയിൽ
വിരലിൽ മഴയുടെ പ്രളയം
അതിലെൻ ഹൃദയം പണയം
മുത്താരം ചിപ്പി തുറന്നു
തുറന്നു തുറന്നു തുറന്നു
മുന്നാഴി പൊയ്ക തുളുമ്പി
തുളുമ്പി തുളുമ്പി തുളുമ്പി
മൈലാഞ്ചി കാറ്റു പറന്നു
പറന്നു പറന്നു പറന്നു
മാറത്തൊരു കുയിലു വിതുമ്പി
ആ..ആ.ആ
ലെബനോണിൻ സന്ധ്യകളോ
നിൻ കവിളിൽ തഴുകുന്നു
നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ഏദൻപൂവേ ഈറൻ പ്രാവേ
എതിരേല്പൂ തങ്കരഥം
ശാരോണിൻ ചന്തങ്ങൾ തരളമിഴിയിലിളവെയിൽ
ഓരോരോ ശീലായിട്ടെഴുതും പ്രണയ കവിതകൾ
മധുരം മനസ്സിൽ പകരും പുളകം
ശാരോണിൻ ചന്തങ്ങൾ തരളമിഴിയിലിളവെയിൽ
ഓരോരോ ശീലായിട്ടെഴുതും പ്രണയ കവിതകൾ
മധുരം മനസ്സിൽ പകരും പുളകം
കല്യാണക്കുടയിലൊതുങ്ങി
ഒതുങ്ങി ഒതുങ്ങി ഒതുങ്ങി
കതിരോലക്കിളി വന്നില്ലേ
ഇല്ലേ ഇല്ലേ ഇല്ലേ
കാതോർക്കാൻ കാനൽ വരികൾ
വരികൾ വരികൾ വരികൾ
രാപാർക്കാൻ മുന്തിരി വനികൾ
ആ..ആ..ആ
ലെബനോണിൻ സന്ധ്യകളോ
നിൻ കവിളിൽ തഴുകുന്നു
നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ഏദൻപൂവേ ഈറൻ പ്രാവേ
എതിരേല്പൂ തങ്കരഥം
തീരാക്കാറ്റിൽ താരാദീപം
തിരയുന്നു തിങ്കൾ മുഖം
ഓരോ വർണ്ണം വാരിച്ചൂടും
പോലെ നിൻ നാടെവിടെ
നീയും ഞാനും ഒന്നായ് തീരും
നിലാവിൻ കൂടെവിടെ
ലെബനോണിൻ സന്ധ്യകളോ
നിൻ കവിളിൽ തഴുകുന്നു
നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
ലെബനോണിൻ സന്ധ്യകളോ
നിൻ കവിളിൽ തഴുകുന്നു
നീർമാതള മലരിൻ തേനുണ്ണുന്നു നീലരാവുകൾ
LYRICS IN ENGLISH
No comments
Post a Comment