En Jeevane Enganu Nee Lyrics - എൻ ജീവനേ എങ്ങാണു നീ - Devadoothan Malayalam Movie Songs Lyrics


 
എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും

എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും
വേഴാമ്പലായ് കേഴുന്നു ഞാൻ 
വേഴാമ്പലായ് കേഴുന്നു ഞാൻ 
പൊഴിയുന്നു മിഴിനീർപ്പൂക്കൾ

എൻ ജീവനേ..എങ്ങാണു നീ

തിരയറിയില്ല കരയറിയില്ല
അലകടലിന്റെ നൊമ്പരങ്ങൾ
മഴയറിയില്ല വെയിലറിയില്ല
അലയുന്ന കാറ്റിൻ അലമുറകൾ

വിരഹത്തിൻ കണ്ണീർക്കടലിൽ
താഴും മുൻപേ
കദനത്തിൻ കനലിൽ വീഴും മുൻപേ നീ
ഏകാന്തമെൻ നിമിഷങ്ങളിൽ
തഴുകാൻ വരില്ലേ വീണ്ടും 

എൻ ജീവനേ എങ്ങാണു നീ
ഇനിയെന്നു കാണും വീണ്ടും

മിഴി നിറയുന്നു മൊഴി ഇടറുന്നു
അറിയാതൊഴുകി വേദനകൾ
നിലയറിയാതെ ഇടമറിയാതെ
തേടുകയാണെൻ വ്യാമോഹം

ഒരു തീരാസ്വപ്നം മാത്രം തേങ്ങീ നെഞ്ചിൽ
ഒരു തീരാദാഹം മാത്രം വിങ്ങുന്നൂ
ഇനിയെന്നു നീ ഇതിലേ വരും
ഒരു സ്നേഹരാഗം പാടാൻ

എൻ ജീവനേ എങ്ങാണു നീ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.