താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
da
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
ഇളവെയില്‍ ഉടുത്തു വന്നാല്‍
ഇതള്‍ മിഴി വിരിഞ്ഞു നിന്നാൽ
ഇനിയൊരു മനസ്സു തന്നാല്‍
ഓ സോണിയാ ഓ സോണിയാ
ഓ സോണിയാ ഓ സോണിയാ
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
ഉദയം കണ്ടു നില്‍ക്കാം
ഹൃദയം പങ്കു വയ്ക്കാം
മധുരം കൊണ്ടു മൂടാം
ഓ സോണിയാ
മുടിയില്‍ നീല രാവും
ചിരിയില്‍ പൂ നിലാവും
കരളില്‍ പൊന്‍ കിനാവും
ഓ സോണിയാ
മലരിന്‍ മണമായ് മനസ്സില്‍ നിറയൂ
മദനന്‍ മൊഴിയും കഥകള്‍ പറയൂ
മടിയില്‍ മഴവില്‍ അഴകായ് മയങ്ങൂ
മഴയില്‍ പുളയും പുഴയായ് ഒഴുകൂ
ഓ സോണിയാ ഓ സോണിയാ
ഓ സോണിയാ ഓ സോണിയാ
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
ശിലയും ശില്പമാകും പുളകം പുഷ്പമാകും
പ്രണയം പുണ്യമാകും
ഓ സോണിയാ
തിലകം തിങ്കളാകും തിരുമെയ് തങ്കമാകും
അധരം പവിഴമാകും
മകരം നിറയും കുളിരായ് പടരൂ
മയിലിന്‍ നടനം മിഴിയില്‍ കവരൂ
വനശ്രീ തൊഴുമെന്‍ ഉഷസ്സായ് വിരിയൂ
വളരും കലയായ് വധുവായ് അണയൂ
ഓ സോണിയാ ഓ സോണിയാ
ഓ സോണിയാ ഓ സോണിയാ
താലിക്കു പൊന്ന് പീലിക്കു കണ്ണ്
താഴത്തു വിണ്ണ് നീയെന്റെ പെണ്ണ്
ഇളവെയില്‍ ഉടുത്തു വന്നാല്‍
ഇതള്‍ മിഴി വിരിഞ്ഞു നിന്നാൽ
ഇനിയൊരു മനസ്സു തന്നാല്‍
ഓ സോണിയാ ഓ സോണിയാ
ഓ സോണിയാ ഓ സോണിയാ
LYRICS IN ENGLISH
No comments
Post a Comment