പ്രഭാതത്തിലെ നിഴലുപോലെ
ആദ്യമാദ്യം നീയകന്നു നിന്നു
മധ്യാഹ്ന നിഴലുപോലെ
പിന്നെ നീ അടുത്തു വന്നു
നമ്മളൊന്നായ് ചേര്‍ന്നു
പ്രദോഷത്തിലെ നിഴലു പോലെ
ദൂരെ ഇരുളില്‍ മായല്ലേ
ഓമലാളേ ഇനിയെന്‍ ഓമലാളേ
ഇനിയെന്‍ ഓമലാളേ
പ്രഭാതത്തിലെ നിഴലുപോലെ
ആദ്യമാദ്യം നീയകന്നു നിന്നു
മധ്യാഹ്ന നിഴലുപോലെ
പിന്നെ നീ അടുത്തു വന്നു
നമ്മളൊന്നായ് ചേര്‍ന്നു
നീണ്ട വനവാസം കഴിഞ്ഞു
വീണ്ടും ഉഷസ്സുതെളിഞ്ഞു
കൊഴിഞ്ഞ പീലികള്‍
പെറുക്കി ഞാനിനി
തുടരുമീ സഹയാത്ര
നീണ്ട വനവാസം കഴിഞ്ഞു
വീണ്ടും ഉഷസ്സുതെളിഞ്ഞു
കൊഴിഞ്ഞ പീലികള്‍
പെറുക്കി ഞാനിനി
തുടരുമീ സഹയാത്ര
തകര്‍ന്ന തന്ത്രികള്‍ കൂട്ടിയിണക്കി
തരള തംബുരു മീട്ടാന്‍
കദനമൊഴുകും ഹൃദയമിനി നാം
കവന സുന്ദരമാക്കാം
കവന സുന്ദരമാക്കാം
പ്രഭാതത്തിലെ നിഴലുപോലെ
ആദ്യമാദ്യം നീയകന്നു നിന്നു
മധ്യാഹ്ന നിഴലുപോലെ
പിന്നെ നീ അടുത്തു വന്നു
നമ്മളൊന്നായ് ചേര്‍ന്നു
കാത്തു കാത്തീ മരുവിലിന്നൊരു
വേനല്‍ മഴയും വന്നു
പ്രാണ നാദം വേണുവാക്കി
പാട്ടു പാടിത്തന്നു
ഭാവപുഷ്ക്കലലോചനങ്ങള്‍
ഭദ്ര ദീപികയേന്തീ
നിഷിദ നിശയിലെ ഇരുളു നീക്കി
കളഭ കൌമുദി ചാര്‍ത്തീ
കളഭ കൌമുദി ചാര്‍ത്തീ
പ്രഭാതത്തിലെ നിഴലുപോലെ
ആദ്യമാദ്യം നീയകന്നു നിന്നു
മധ്യാഹ്ന നിഴലുപോലെ
പിന്നെ നീ അടുത്തു വന്നു
നമ്മളൊന്നായ് ചേര്‍ന്നു
പ്രദോഷത്തിലെ നിഴലു പോലെ
ദൂരെ ഇരുളില്‍ മായല്ലേ
ഓമലാളേ ഇനിയെന്‍ ഓമലാളേ
ഇനിയെന്‍ ഓമലാളേ
LYRICS IN ENGLISH
No comments
Post a Comment