ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
വെള്ളാരം മുത്തും കൊണ്ടാകാശം
പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം
ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
വെള്ളാരം മുത്തും കൊണ്ടാകാശം
പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം
ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
ഈ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ഇനിമുതലീ പുൽനാമ്പിൽ മഴയുടെ തേൻസന്ദേശം
ശ്രുതിലയ ഹൃദയമുഖരിത ജലതരംഗം
അമൃതതരളിത നവവികാരം
കുസുമ ഭംഗികളുയിരിലലിയും
മദനസായക മധുരകദനം
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
നീ മീട്ടാതെ ഉണരും വീണാനാദം
മനസ്സിൽ നീ മീട്ടാതെ ഉണരും വീണാനാദം
ഉപവന ദലകുതൂഹല സ്വരപരാഗം
നറുമ വിതറും നിമിഷശലഭം
മിഴിവിളക്കുകൾ നിന്നെയുഴിയും
മൗനവീചികൾ വന്നു പൊതിയും
സാസസ ഗാഗഗ സാസസ പാപപ
സാസ ഗാഗ മാമ പാപ നീനി
ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
വെള്ളാരം മുത്തും കൊണ്ടാകാശം
പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം
ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
വെള്ളാരം മുത്തും കൊണ്ടാകാശം
പ്രേമത്തിൻ കൈക്കുമ്പിൾ നീട്ടുമ്പോൾ
മനസ്സിലും മൃദംഗമം
ആഷാഢം പാടുമ്പോൾ
ആത്മാവിൻ രാഗങ്ങൾ ആനന്ദനൃത്തമാടുമ്പോൾ
LYRICS IN ENGLISH
No comments
Post a Comment