Oru Nooru Jenmam Lyrics - ഒരു നൂറു ജന്മം പിറവിയെടുത്താലും - Manassil Oru Manjuthulli Songs Lyrics


 
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും
ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും

പ്രിയമുള്ളവനേ  പ്രിയമുള്ളവനേ 
പിരിയാനാകുമോ തമ്മിൽ

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും

പ്രളയപ്രവാഹത്തെ ചിറകെട്ടി
നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ
പ്രളയപ്രവാഹത്തെ ചിറകെട്ടി
നിർത്തുവാൻ
വിധിയുടെ കൈകൾക്കാകുമോ

അനശ്വരപ്രേമത്തിൻ
കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ
അനശ്വരപ്രേമത്തിൻ
കാലടിപ്പാടുകൾ
മറയ്‌ക്കാൻ മായ്‌ക്കാൻ കഴിയുമോ

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും

അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ
തേങ്ങുന്നൂ
അന്തരാത്മാവിലെ മൗനത്തിൻ ചിറകടി
ഇന്നെൻ നിശകളിൽ
തേങ്ങുന്നൂ

ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ
വിതുമ്പുന്നൂ
ഹൃദയത്തിൻ ധമനികൾ നീ ചേർന്നലിയും
വിരഹാർദ്ര ഗാഥയിൽ
വിതുമ്പുന്നൂ

ഒരു നൂറു ജന്മം പിറവിയെടുത്താലും
ഒരു നൂറു ജന്മം മൃതിയിൽ
കൊഴിഞ്ഞാലും

പ്രിയമുള്ളവനേ  പ്രിയമുള്ളവനേ 
പിരിയാനാകുമോ തമ്മിൽ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.