നീയിന്നെന്റെ സ്വന്തമല്ലേ | Neeyinnente Swanthamalle Lyrics | Kalabham Malayalam Movie Songs Lyrics


 
നീയിന്നെന്റെ സ്വന്തമല്ലേ 
സ്നേഹത്തിന്റെ ഗന്ധമല്ലേ
പ്രേമത്തിന്റെ വെണ്ണയല്ലേ 
ജന്മത്തിന്റെ പുണ്യമല്ലേ

നീയിന്നെന്റെ സ്വന്തമല്ലേ 
സ്നേഹത്തിന്റെ ഗന്ധമല്ലേ
പ്രേമത്തിന്റെ വെണ്ണയല്ലേ 
ജന്മത്തിന്റെ പുണ്യമല്ലേ
നീയിന്നെന്റെ സ്വന്തമല്ലേ 

കാളിന്ദിയിലോളമെന്നെ 
ലാളിക്കുന്ന നേരമെന്റെ
ചേലയും കൊണ്ടു പോകാൻ 
കള്ളനായ് വന്നവൻ നീ 
പകലേ പകലേ 
ആലിൻ കൊമ്പിൽ 
വേണുനാദമുള്ള പോലെ
ഉള്ളിലുള്ള ധേനു മെല്ലെ 
പാൽ ചുരത്തിയെന്ന പോലെ

നീയിന്നെന്റെ സ്വന്തമല്ലേ 

കണ്ണടച്ചു നിന്ന നേരം 
മുന്നിലൊന്നു വന്നുവെന്നോ
കുങ്കുമം മാഞ്ഞിടാതെ 
ചുംബനം തന്നുവെന്നോ
വെറുതേ 
വെറുതേ കണ്ണനായ് നീ 
കൈ തൊടുന്ന പോലെയെന്റെ
വീണയൊന്നു പാടി താനേ 
ഈണമായ് മാറി ഞാനും

നീയിന്നെന്റെ സ്വന്തമല്ലേ 
സ്നേഹത്തിന്റെ ഗന്ധമല്ലേ
പ്രേമത്തിന്റെ വെണ്ണയല്ലേ 
ജന്മത്തിന്റെ പുണ്യമല്ലേ
നീയിന്നെന്റെ സ്വന്തമല്ലേ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.