സ്നേഹിക്കാൻ ഒരു മനസ്സു തരാമൊ | Snehikkan Oru Manasu Tharamo Lyrics | Kalabham Malayalam Movie Songs Lyrics


 
സ്നേഹിക്കാൻ ഒരു മനസ്സു തരാമോ 
ഓമൽ കുളിരല്ലോ നീ
സ്നേഹിക്കാൻ ഒരു മനസ്സു തരാമോ 
തൂവൽ കിളിയല്ലോ നീ
വെണ്ണിലാ തംബുരു മീട്ടാം 
ഒരു പുന്നാര പാട്ടും പാടാം
വെണ്ണിലാ തംബുരു മീട്ടാം 
ഒരു പുന്നാര പാട്ടും പാടാം
അമ്പിളിമുത്തിനൊരുമ്മ കൊടുക്കാൻ 
ആമ്പൽ പെണ്ണിനു മോഹം

സ്നേഹിക്കാൻ ഒരു മനസ്സു തരാമോ 
ഓമൽ കുളിരല്ലോ നീ

എന്തിനിന്നൊരു പനിനീർ പൂവെൻ 
നെഞ്ചിനുള്ളിൽ വിരിഞ്ഞു
ഓമനിക്കും പുതുമഴയതിനെ 
പ്രേമമെന്നു പറഞ്ഞു
എന്നൂടെ വാർമുടി 
അഴകിൽ ചൂടാൻ 
മുല്ലപ്പൂവുകൾ പോരാ
കണ്ണിൽ കന്നിൽ നോക്കിയിരിക്കാൻ 
കാലം തികയുന്നില്ല
പുഞ്ചിരി മുത്തു 
കിലുങ്ങണ ചെപ്പിനു 
കുങ്കുമ തിലകം പോരേ

സ്നേഹിക്കാൻ ഒരു മനസ്സു തരാമോ 
ഓമൽ കുളിരല്ലോ നീ

നിന്നെ ഞാനൊരു 
തുളസി കതിരായ് 
മഞ്ഞു നീരിൽ കഴുകാം
കണ്ണുറങ്ങാൻ പൂവിതൾ മെയ്യിൽ 
പൊൻ കിനാവായ് ഉഴിയാം
ഇക്കിളി മൊട്ടുകൾ നുള്ളിയെടുത്തത് 
രാക്കിളിയറിയില്ലല്ലൊ
പവിഴ ചുണ്ടിൽ 
പതയും പുഞ്ചിരി 
പാൽക്കുടമറിയില്ലല്ലോ
പഞ്ചമിരാവിനു നിന്നെപോലെ
 പ്രായം പതിനേഴല്ലോ

സ്നേഹിക്കാൻ ഒരു മനസ്സു തരാമോ 
തൂവൽ കിളിയല്ലോ നീ
വെണ്ണിലാ തംബുരു മീട്ടാം 
ഒരു പുന്നാര പാട്ടും പാടാം
വെണ്ണിലാ തംബുരു മീട്ടാം 
ഒരു പുന്നാര പാട്ടും പാടാം
അമ്പിളിമുത്തിനൊരുമ്മ കൊടുക്കാൻ 
ആമ്പൽ പെണ്ണിനു മോഹം

സ്നേഹിക്കാൻ ഒരു മനസ്സു തരാമോ 
ഓമൽ കുളിരല്ലോ നീ

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.