Ore Swaram Lyrics | ഒരേ സ്വരം ഒരേ നിറം | Ivar Malayalam Movie Songs Lyrics


 
ഇവർ ഇവർ 

ഒരേ സ്വരം ഒരേ നിറം
വിടാത്ത പകലിൻ ചുടുനാവിൽ
വരാത്ത ഇരവിൻ 
നിറകണ്ണിൽ ഇതാ

ഒരേ സ്വരം ഒരേ നിറം
വിടാത്ത പകലിൻ ചുടുനാവിൽ
വരാത്ത ഇരവിൻ 
നിറകണ്ണിൽ ഇതാ

തകരചെണ്ടകൾ അലറുന്നു
അലകൾ തമ്പുരു അമറുന്നു
അശാന്തി നിർത്താതെ 
നിർത്താതെ തുടരുകയായി
ഒരേ സ്വരം ഒരേ നിറം
വിറയ്ക്കും അകമേ തടമാത്രം
നിറയ്ക്കു ജീവിത 
മധുപാത്രം ഇതാ

കാളസർപ്പം കാത്തുനിൽക്കും
മാരണത്തിൻ മാറിലൂടെ
നാം നടക്കുന്ന പേക്കാട്ടിൽ

കാളസർപ്പം കാത്തുനിൽക്കും
മാരണത്തിൻ മാറിലൂടെ
നാം നടക്കുന്ന പേക്കാട്ടിൽ

ചോര വഴിയും മുറിവേത്
ഈ ഇരുട്ടിൻ കുഴിയേത്
ദൂരെ മായും ദീപം സത്യമോ

ചോര വഴിയും മുറിവേത്
ഈ ഇരുട്ടിൻ കുഴിയേത്
ദൂരെ മായും ദീപം സത്യമോ

ഒരേ സ്വരം ഒരേ നിറം
ഇവിടെ മിന്നും ഉടവാളിൽ
മരണകവിതകൾ 
ഉറയുന്നു ഇതാ

തിന്താത്ത തിന്തിത്താര 
തിന്താത്ത തിന്തിത്താര
തിന്താത്ത തിന്തിത്താര
തിന്താത്ത ..തിന്തിത്താര
തിന്തിത്താര തിന്തിത്താര 
തിന്തിത്താര തിന്തിത്താര
തിന്താത്ത തിന്തിത്താര 
താ ത്ത ത്താ 

ആയുധത്തിൻ മൂർച്ഛമുറ്റും
ജീവീത്തിൻ വായ്ത്തലയ്ക്കൽ
ചോര പൂക്കുന്ന തീക്കാറ്റിൽ

ആയുധത്തിൻ മൂർച്ഛമുറ്റും
ജീവീത്തിൻ വായ്ത്തലയ്ക്കൽ
ചോര പൂക്കുന്ന തീക്കാറ്റിൽ

നേരു തിരയും ശരിയേത്
ചേരു പുതയും വഴിയേത്
താനെ നീറും കാലം സത്യമോ

നേരു തിരയും ശരിയേത്
ചേരു പുതയും വഴിയേത്
താനെ നീറും കാലം സത്യമോ

തിന്താത്ത തിന്തിത്താര 
തിന്താത്ത തിന്തിത്താര
തിന്താത്ത തിന്തിത്താര
തിന്താത്ത തിന്തിത്താര
തിന്തിത്താര തിന്തിത്താര 
തിന്തിത്താര തിന്തിത്താര
തിന്താത്ത തിന്തിത്താര 
താ ത്ത ത്താ 

LYRICS IN ENGLISH

No comments

Theme images by imacon. Powered by Blogger.